സലാല:(gcc.truevisionnews.com) ദോഫാര്‍ ഗവര്‍ണറേറ്റിലെ ഖരീഫ് ദിനങ്ങള്‍ക്ക് വിരാമം കുറിച്ചതോടെ സര്‍ബ് സീസണ് തുടക്കം. പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം ദോഫാര്‍ നഗരസഭയുമായി ചേര്‍ന്ന് സര്‍ബ് കാലത്തേക്കായി വ്യത്യസ്ത പരിപാടികളാണ് ഒരുക്കുന്നത്.
വ്യത്യസ്ത ആഘോഷ പരിപാടികളോടെയാണ് സര്‍ബ് ഉത്സവം അരങ്ങേറുക. സലാലയിലെ ഖരീഫ് കാലവസ്ഥയ്ക്ക് പിന്നാലെ എത്തുന്ന ചൂടും തണുപ്പും ഇടകലര്‍ന്ന വളരെ മിതമായ കാലാവസ്ഥയും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്.
ജൂണ്‍ 21 മുതല്‍ സെപ്റ്റംബര്‍ 21 വരെയുള്ള ഖരീഫ് കാലയളവില്‍ ദശലക്ഷത്തില്‍ പരം സഞ്ചാരികളാണ് ദോഫാര്‍ സന്ദര്‍ശിച്ച് മടങ്ങിയത്.
ജി സി സി രാജ്യങ്ങളില്‍ ചൂടില്‍ ചുട്ടു പൊള്ളുമ്പോള്‍ മഴക്കുളിരില്‍ തണുപ്പു പരത്തുന്ന സലാലയിലേക്ക് ഗള്‍ഫില്‍ നിന്നാണ് കൂടുതല്‍ പേര്‍ എത്തിയത്. സലാലയിലെ ഹോട്ടലുകള്‍, ഫ്ളാറ്റുകള്‍ മറ്റു താമസ സൗകര്യങ്ങള്‍ എന്നിവ വലിയ തിരക്കാണ് കഴിഞ്ഞ മാസങ്ങളില്‍ അനുഭവപ്പെട്ടത്.
ടാക്‌സി സര്‍വ്വീസുകളും ലാഭം കൊയ്തു.ഖരീഫിന് ശേഷവും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അല്‍ സര്‍ബ് സീസണ് സാധിക്കും.
അല്‍ സര്‍ബ് ഉത്സവത്തോടനുബന്ധിച്ച് ദോഫാറിലെ വിവിധ ഇടങ്ങളില്‍ കലാ സാംസ്‌കാരിക പരിപാടികള്‍, കായിക മത്സരങ്ങള്‍ തുടങ്ങിയവ അരങ്ങേറും.
അയണ്‍ മാന്‍ ഇവന്റും നടക്കും. നീന്തല്‍, സൈക്ലിങ്, ഓട്ടം എന്നിങ്ങനെ മത്സരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അയണ്‍ മാനില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മത്സരാർഥികള്‍ പങ്കെടുക്കും. മറ്റു വ്യത്യസ്ത പരിപാടികളും വരും നാളുകളില്‍ അരങ്ങേറും
#Dhofar #about #start #Serbian #season