കുവൈത്ത്‌സിറ്റി: (gcc.truevisionnews.com) ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് തെരുവോരത്ത് ഐസ്‌ക്രീം വില്‍ക്കുന്ന വണ്ടികളുടെ ലൈസന്‍സ് മരവിപ്പിച്ചു.
മുനിസിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയവും ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ പബ്ലിക് അതോറിറ്റിയും സംയുക്തമായാണ് നടപടി സ്വീകരിച്ചത്.
ഐസ്‌ക്രീം വണ്ടികള്‍ ഉയര്‍ത്തുന്ന ആരോഗ്യ, സാമൂഹിക, സുരക്ഷാ അപകടങ്ങളും, ചൂട്കാലത്തെ സംഭരണ രീതിയിലെ അപാകതയുമാണ് അധികൃതരെ തെരുവോരത്തെ ഐസ്‌ക്രീം കച്ചവടം മരവിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
കഴിഞ്ഞയാഴ്ച മുനിസിപ്പല്‍ വകുപ്പ് മന്ത്രി അബ്ദുള്‍ ലത്തീഫ് അല്‍ മിഷാരിയുടെ ഓഫിസിലായിരുന്നു യോഗം.
പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ ചെയര്‍പേഴ്‌സണും ഡയറക്ടര്‍ ജനറലുമായ ഡോ. റീം അല്‍-ഫുലൈജും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധിയും യോഗത്തില്‍ സംബന്ധിച്ചു.
#Icecream #carts #banned #streets#Kuwait