---
title: "#fishmarket | മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ ലേ​ല ന​ട​പ​ടി​ക​ളി​ൽ ഭേ​ദ​ഗ​തി"
english_title: "#Expertise #auctions #fishmarkets"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/255097/Expertise-auctions-fishmarkets"
published_at: "2024-12-09T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67572999657e9_555.jpg"
keywords: []
---

# #fishmarket | മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ ലേ​ല ന​ട​പ​ടി​ക​ളി​ൽ ഭേ​ദ​ഗ​തി

> **Lead Summary:** **കുവൈത്ത് : [ **മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ ലേ​ല ന​ട​പ​ടി​ക​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി. പു​തി​യ നി​യ​മ​മ​നു​സ​രി​ച്ച് വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ലേ​ല സൂ​പ്പർ​വൈ​സ​റി​ൽനി​ന്ന് വി​സി​റ്റി​ങ് പാ​ർ​ട്ടി​സി​പ​ന്റ് കാ​ർ​ഡ് വാ​ങ്ങ​ണം.

## Article Content

**കുവൈത്ത് : [ **മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ ലേ​ല ന​ട​പ​ടി​ക​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി. പു​തി​യ നി​യ​മ​മ​നു​സ​രി​ച്ച് വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ലേ​ല സൂ​പ്പർ​വൈ​സ​റി​ൽനി​ന്ന് വി​സി​റ്റി​ങ് പാ​ർ​ട്ടി​സി​പ​ന്റ് കാ​ർ​ഡ് വാ​ങ്ങ​ണം.

ഒ​രു വ​ർ​ഷ​ത്തേ​ക്ക് കാ​ലാ​വ​ധി​യു​ള്ള കാ​ർ​ഡി​ന് മു​പ്പ​ത് ദി​നാ​ർ വാ​ർ​ഷി​ക ഫീ​സ് ഈ​ടാ​ക്കും.

വ​ർ​ഷ​വും പ​തി​ന​ഞ്ച് ദി​നാ​ർ ന​ൽ​കി കാ​ർ​ഡ് പു​തു​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ്ഥാ​പ​ന​ങ്ങ​ൾ ഓ​രോ ലേ​ല​ത്തി​നും മു​മ്പ് ഇ​രു​പ​ത് ദീ​നാ​ർ സെ​ക്യൂ​രി​റ്റി ഡെ​േപ്പാസി​റ്റാ​യും ന​ൽ​ക​ണം. ലേ​ലം അ​വ​സാ​നി​ച്ച​തി​ന് ശേ​ഷം ഈ ​തു​ക റീ​ഫ​ണ്ട് ചെ​യ്യും.

വി​ൽ​പ​ന ഡാ​റ്റ ഉ​ൾ​പ്പെ​ടു​ന്ന പ്ര​തി​ദി​ന ലേ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും പു​തി​യ വ്യ​വ​സ്ഥ​യി​ല്‍ നി​ര്‍ദേ​ശ​മു​ണ്ട്. നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ കാ​ർ​ഡ് പി​ൻ​വ​ലി​ക്കും.

ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പു​തി​യ വ്യ​വ​സ്ഥ​ക​ൾ ബാ​ധ​ക​മാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/255097/Expertise-auctions-fishmarkets)