---
title: "#tax | കുവൈത്തിൽ കോർപറേറ്റ് നികുതി ഈടാക്കാനൊരുങ്ങി ധനമന്ത്രാലയം "
english_title: "#Ministry #Finance #preparing #collect #corporate #tax #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/255222/ministry-finance-preparing-collect-corporate-tax-kuwait"
published_at: "2024-12-10T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6758032d301f7_tax.jpg"
keywords: []
---

# #tax | കുവൈത്തിൽ കോർപറേറ്റ് നികുതി ഈടാക്കാനൊരുങ്ങി ധനമന്ത്രാലയം 

> **Lead Summary:** കുവൈത്ത് സിറ്റി: കുവൈത്തിലും ജനുവരി ഒന്നുമുതൽ 15% കോർപറേറ്റ് നികുതി ഏർപ്പെടുത്തുന്നു.

## Article Content

കുവൈത്ത് സിറ്റി: കുവൈത്തിലും ജനുവരി ഒന്നുമുതൽ 15% കോർപറേറ്റ് നികുതി ഏർപ്പെടുത്തുന്നു.

15 ലക്ഷം ദിനാറിന് മുകളിൽ വാർഷിക വിറ്റുവരവുള്ള വിദേശികൾ ഉൾപ്പെടെയുള്ളവരുടെ സ്ഥാപനങ്ങളിൽ നിന്ന് ലാഭത്തിന്റെ 15% കോർപറേറ്റ് നികുതി ഈടാക്കാനാണ് ധനമന്ത്രാലയത്തിന്റെ നിർദേശം.

കുവൈത്ത് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനികൾക്കും നിയമം ബാധകമാണ്. 2027 മുതൽ കൂടുതൽ മേഖലകളിലേക്കു നികുതി വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്.

അതിനു പുറമേ സാങ്കേതിക സേവനങ്ങൾ ഉൾപ്പെടെയുള്ള ചില മേഖലകളിൽനിന്നുള്ള വരുമാനത്തിനു വിദേശികൾക്ക് 5% നികുതി ചുമത്താനും കരട് നിയമം ശുപാർശ ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/255222/ministry-finance-preparing-collect-corporate-tax-kuwait)