#Kuwaitministry | കുവൈത്ത് പ്രവാസികൾക്ക് സന്തോഷ വാർത്ത! കുടുംബ സന്ദർശന വിസ ഇനി മൂന്ന് മാസം

#Kuwaitministry | കുവൈത്ത് പ്രവാസികൾക്ക് സന്തോഷ വാർത്ത! കുടുംബ സന്ദർശന വിസ ഇനി മൂന്ന് മാസം
Dec 12, 2024 08:23 PM | By akhilap

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ കുടുംബ സന്ദർശന വിസയുടെ കാലയളവ് മൂന്നു മാസമായി ഉയർത്തുമെന്ന് ആഭ്യന്തര മന്ത്രാലയ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അല്‍ അദാനി.

നേരത്തെ ഒരുമാസത്തേക്കായിരുന്നു കുടുംബ സന്ദർശന വിസ നൽകിയിരുന്നത്.

വിസ കാലാവധി ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമലംഘനം ഉണ്ടായാല്‍ 'സഹ്ല്‍' ആപ്ലിക്കേഷൻ വഴി അറിയിപ്പ് നല്‍കും.

തുടര്‍ന്നും നിർദേശങ്ങൾ പാലിക്കാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കും.

അടുത്തിടെ പുതിയ റസിഡന്‍സ് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിറകെയാണ് കുടുംബ സന്ദർശന വിസയുടെ കാലാവധി വർധിപ്പിച്ചത്. എന്നാൽ വിസക്ക് അപേക്ഷിക്കാനുള്ള മറ്റു മാനദണ്ഡങ്ങൾ മാറ്റിയിട്ടില്ല.

അതേസമയം, വിസ കച്ചവടം നടത്തുന്നവര്‍ക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നു അലി അല്‍ അദാനി വ്യക്തമാക്കി. ഇത്തരക്കാർക്ക് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവോ പതിനായിരം ദീനാര്‍ വരെ പിഴയോ ചുമത്തും.

വിസ ഫീസ് ഘടന പഠിക്കാൻ പ്രത്യേക സമിതി രൂപവത്കരിക്കും. സമിതിയുടെ നിര്‍ദ്ദേശമനുസരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

#Good #news #expatriates #Extended #family #visit #visa #period

Next TV

Related Stories
#death | പ്രവാസി മലയാളി ദമ്മാമിൽ അന്തരിച്ചു

Jan 15, 2025 10:57 PM

#death | പ്രവാസി മലയാളി ദമ്മാമിൽ അന്തരിച്ചു

ന്യൂമോണിയ ബാധയെ തുടർന്ന് ദമ്മാം അൽ ദോസരി ആശുപത്രിയിൽ...

Read More >>
#death | പ്രവാസി മലയാളി പനി ബാധിച്ച് ദുബായില്‍ മരിച്ചു

Jan 15, 2025 09:55 PM

#death | പ്രവാസി മലയാളി പനി ബാധിച്ച് ദുബായില്‍ മരിച്ചു

പനിയെ തുടര്‍ന്ന് ദുബായില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയോടെയാണ് മരിച്ചത്. ദുബായില്‍ ടൈല്‍ പണി...

Read More >>
#AbdulRahim | ആറാം തവണയും റഹീമിന്റെ കേസ്​ മാറ്റിവെച്ചു, അബ്​ദുൽ റഹീമിന്റെ മോചനം നീളും

Jan 15, 2025 12:54 PM

#AbdulRahim | ആറാം തവണയും റഹീമിന്റെ കേസ്​ മാറ്റിവെച്ചു, അബ്​ദുൽ റഹീമിന്റെ മോചനം നീളും

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്‍റെ മോചനകാര്യത്തിൽ ഇന്നും...

Read More >>
#arrest | ഹ​വ​ല്ലി​യി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദ്ദി​ച്ച കേ​സി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ല് പേർ അറസ്റ്റിൽ

Jan 15, 2025 12:43 PM

#arrest | ഹ​വ​ല്ലി​യി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദ്ദി​ച്ച കേ​സി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ല് പേർ അറസ്റ്റിൽ

ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ​യും സം​ഘ​ർ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സ്ത്രീ​യെ​യും സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്...

Read More >>
#injured |  ഇബ്രിയിൽ കെട്ടിടം തകര്‍ന്ന് വീണ് ഒരാൾക്ക് പരിക്ക്

Jan 15, 2025 10:59 AM

#injured | ഇബ്രിയിൽ കെട്ടിടം തകര്‍ന്ന് വീണ് ഒരാൾക്ക് പരിക്ക്

സിവില്‍ ഡിഫന്‍സും ആംബുലൻസ് വിഭാഗവും സ്ഥലത്തെത്തിയാണ് ഇയാളെ...

Read More >>
#Execute | കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക്ക് വ​ധ​ശി​ക്ഷ

Jan 15, 2025 10:51 AM

#Execute | കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക്ക് വ​ധ​ശി​ക്ഷ

പ്ര​തി ഇ​ര​യെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം കു​ത്തി...

Read More >>
Top Stories

Entertainment News