Dec 13, 2024 11:13 AM

മസ്‌കത്ത്: (gcc.truevisionnews.com) മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗഷര്‍ വിലായത്തില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം.

വ്യാഴാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് 6 പേരെ അധികൃതർ രക്ഷപ്പെടുത്തി. ആർക്കും പരുക്കില്ല.

ദുബായ് റിവർലാൻഡിൽ സന്ദർശകർക്ക് വളർത്തുമൃഗങ്ങളെ കൊണ്ടുവരാൻ അവസരം സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി (സി ഡി എ എ) തീ നിയന്ത്രണവിധേയമാക്കി.

ആറ് പേരാണ് സംഭവ സമയം കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ച് എല്ലാ താമസക്കാരെയും രക്ഷപ്പെടുത്തിയതായും അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

താമസ കെട്ടിടങ്ങളിലും മറ്റും തീപിടിത്തങ്ങള്‍ ഒഴിവാക്കുന്നതിന് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

#Fire #breaksout #residential #building #Muscat #Six #people #rescued

Next TV

Top Stories