---
title: "#accident | റാ​സ​ല്‍ഖൈ​മ​യി​ല്‍ അ​പ​ക​ടം: സ​ന്ദ​ര്‍ശ​ക വി​സ​യി​ല്‍ എത്തിയ ഇ​ന്ത്യ​ന്‍ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം"
english_title: "#Accident #RasAlKhaimah #Indian #girl #visitor #visa #drugged #evening"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/256513/accident-rasalkhaimah-indian-girl-visitor-visa-drugged-evening"
published_at: "2024-12-16T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675f819a2b9d5_gcc.jpg"
keywords: []
---

# #accident | റാ​സ​ല്‍ഖൈ​മ​യി​ല്‍ അ​പ​ക​ടം: സ​ന്ദ​ര്‍ശ​ക വി​സ​യി​ല്‍ എത്തിയ ഇ​ന്ത്യ​ന്‍ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

> **Lead Summary:** **റാ​സ​ല്‍ഖൈ​മ: **റാ​സ​ല്‍ഖൈ​മ​യി​ല്‍ സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ന്‍ യു​വ​തി ജ​ബ​ല്‍ ജെ​യ്സി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കു​ക​ളെ​ത്തു​ട​ര്‍ന്ന് മ​രി​ച്ചു.

## Article Content

**റാ​സ​ല്‍ഖൈ​മ: **റാ​സ​ല്‍ഖൈ​മ​യി​ല്‍ സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ന്‍ യു​വ​തി ജ​ബ​ല്‍ ജെ​യ്സി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കു​ക​ളെ​ത്തു​ട​ര്‍ന്ന് മ​രി​ച്ചു.

രാ​ജ​സ്ഥാ​ന്‍ ത​ല​സ്ഥാ​ന​മാ​യ ജ​യ്പൂ​ര്‍ സ്വ​ദേ​ശി​നി രം​ഗ യോ​ഗി​ത​യാ​ണ്​ (24) മ​രി​ച്ച​ത്.

കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം സ​ന്ദ​ര്‍ശ​ക വി​സ​യി​ല്‍ യു.​എ.​ഇ​യി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ര്‍.

ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു അ​പ​ക​ടം. ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച ദു​ബൈ​യി​ല്‍ സം​സ്ക​രി​ക്കു​മെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ന്‍ പു​ഷ്പ​ന്‍ ഗോ​വി​ന്ദ​ന്‍ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/256513/accident-rasalkhaimah-indian-girl-visitor-visa-drugged-evening)