കുവൈത്ത്: (gcc.truevisionnews.com) ശനിയാഴ്ച വൈകീട്ട് മുതൽ കുവൈത്തിൽ അനുഭവപ്പെട്ടത് കനത്ത തണുപ്പ്.
ഞായറാഴ്ച രാവിലെ പലയിടങ്ങളിലും കനത്ത മഞ്ഞും പൊടിക്കാറ്റും രൂപപ്പെട്ടു.
ഞായറാഴ്ച പ്രതിരോധ വസ്ത്രങ്ങൾ ധരിക്കാതെ പുറത്തിറങ്ങാനാകാത്ത നിലയിലായിരുന്നു.
രാത്രിയോടെ വീണ്ടും താപനിലയിൽ കുറവുണ്ടാകുകയും നേരിയ കാറ്റിനൊപ്പം തണുപ്പ് വർധിക്കുകയും ചെയ്തു.
ശനിയാഴ്ച വൈകീട്ട് വടക്കു പടിഞ്ഞാറ് നിന്ന് ഉയർന്ന മർദമുള്ള തണുത്ത കാറ്റ് കുവൈത്തിനെ ബാധിച്ചതായി കാലാവസഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ചൊവ്വാഴ്ച വരെ തണുത്ത കാലാവസ്ഥ നിലനിൽക്കും.
കാർഷികമേഖലയിലും തുറസ്സായ പ്രദേശങ്ങളിലും താപനിലയിൽ വലിയ കുറവുണ്ടാകും. വരും ദിവസങ്ങളിൽ കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
#Cold #weather #Kuwait #Heavy #snow #dust #storms #cold #weather #Tuesday