#police | സാ​ഹ​സി​ക അ​ഭ്യാ​സം; 17 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ദു​ബൈ പൊ​ലീ​സ്

#police | സാ​ഹ​സി​ക അ​ഭ്യാ​സം; 17 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ദു​ബൈ പൊ​ലീ​സ്
Dec 18, 2024 02:21 PM | By VIPIN P V

ദു​ബൈ: (gcc.truevisionnews.com) മെ​യ്ദാ​ൻ റോ​ഡി​ൽ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ക​യും വാ​ഹ​നാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്ത 17 വാ​ഹ​ന​ങ്ങ​ൾ ദു​ബൈ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ റോ​ഡി​ൽ വാ​ഹ​ന സ്റ്റ​ണ്ടി​ൽ ഏ​ർ​പ്പെ​ട്ട ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ശി​ക്ഷ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഒ​രാ​ഴ്ച​ക്കി​ടെ 101 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു. ഫെ​ഡ​റ​ൽ ട്രാ​ഫി​ക് നി​യ​മ​ത്തി​ന് കീ​ഴി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പി​ഴ​യും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്ക​ലു​മാ​ണ് ശി​ക്ഷ.

2023ലെ ​നി​യ​മം ന​മ്പ​ർ 30 പ്ര​കാ​രം, പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ തി​രി​കെ വി​ട്ടു​കി​ട്ടാ​ൻ ഉ​ട​മ​ക​ൾ 50,000 ദി​ർ​ഹം വ​രെ പി​ഴ അ​ട​ക്കേ​ണ്ട​താ​യി വ​രും.

ജ​ന​വാ​സ മേ​ഖ​ല​യി​ൽ അ​നു​മ​തി​യി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, അ​മി​ത ശ​ബ്ദ​മു​ണ്ടാ​ക്ക​ൽ, അ​ഭ്യാ​സ​പ്ര​ക​ട​നം, സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും അ​പ​ക​ടം വ​രു​ത്തു​ന്ന രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ക്ക​ൽ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് ദു​ബൈ പൊ​ലീ​സ് ആ​ക്ടി​ങ് അ​സി. ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ സെ​യ്ഫ് മു​ഹൈ​ർ ആ​ള് മ​സ്രൂ​യി അ​റി​യി​ച്ചു.

കു​റ്റ​കൃ​ത്യ​ത്തി​ന്റെ തീ​വ്ര​ത​യ​നു​സ​രി​ച്ച് വാ​ഹ​നം പി​ടി​ച്ചു​വെ​ക്കു​ന്ന കാ​ലാ​വ​ധി തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ യു​വാ​ക്ക​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ പു​ല​ർ​ത്ത​ണം.

നി​യ​മ ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ പൊ​ലീ​സി​ന്റെ സ്മാ​ർ​ട്ട് ആ​പ്പി​ൽ പൊ​ലീ​സ് ഐ ​സേ​വ​ന​ത്തി​ലൂ​ടെ അ​റി​യി​ക്കാം.

#adventuretraining #Dubai #police #seized #vehicles

Next TV

Related Stories
#Cold | കൊടും ശൈത്യത്തിൽ മുങ്ങി സൗദി; വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​പ​നി​ല പൂ​ജ്യ​ത്തി​നും താ​ഴെ

Dec 18, 2024 08:14 PM

#Cold | കൊടും ശൈത്യത്തിൽ മുങ്ങി സൗദി; വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​പ​നി​ല പൂ​ജ്യ​ത്തി​നും താ​ഴെ

ചൊ​വ്വാ​ഴ്ച തു​റൈ​ഫ് ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല...

Read More >>
#DEATH | മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഖത്തറിൽ അന്തരിച്ചു

Dec 18, 2024 04:38 PM

#DEATH | മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഖത്തറിൽ അന്തരിച്ചു

ഡിസംബർ 21ന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെയാണ്...

Read More >>
#wind | ഇന്ന് മുതൽ ഒമാനിൽ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി കാലവാവസ്ഥാ നിരീക്ഷണ കേന്ദ്രം

Dec 18, 2024 04:34 PM

#wind | ഇന്ന് മുതൽ ഒമാനിൽ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി കാലവാവസ്ഥാ നിരീക്ഷണ കേന്ദ്രം

മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും പൊടിയും അഴുക്കും ഉയരാൻ സാധ്യതയുണ്ട്. ദൂരക്കാഴ്ചയെയും...

Read More >>
#Cold |  ഒമാനില്‍ തണുപ്പ് ശക്തമാകുന്നു, വരും ദിവസങ്ങളിലും തണുത്ത കാലാവസ്ഥാ തുടരും

Dec 18, 2024 01:57 PM

#Cold | ഒമാനില്‍ തണുപ്പ് ശക്തമാകുന്നു, വരും ദിവസങ്ങളിലും തണുത്ത കാലാവസ്ഥാ തുടരും

ഇന്നലെ ഏറ്റവും താഴ്ന്ന താപനില റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ദാഖിലിയ ഗവര്‍ണറേറ്റിലെ സൈഖ് പ്രദേശത്താണ്. 0.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടുത്തെ...

Read More >>
#compensation | വാട്സാപ്പിലൂടെ സ്ത്രീയെ അപമാനിച്ചു; യുവാവ് നഷ്ടപരിഹാരം നൽകാൻ വിധി

Dec 18, 2024 12:38 PM

#compensation | വാട്സാപ്പിലൂടെ സ്ത്രീയെ അപമാനിച്ചു; യുവാവ് നഷ്ടപരിഹാരം നൽകാൻ വിധി

അപമാനം മൂലം തനിക്കുണ്ടായ മാനഹാനിക്ക് 51,000 നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി നൽകിയ കേസിലാണ്...

Read More >>
#Kuwaitrescue | കുവൈത്തിൽ വീടിന് തീ തീ​പി​ടി​ച്ചു;  അ​ഞ്ചു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി

Dec 18, 2024 11:07 AM

#Kuwaitrescue | കുവൈത്തിൽ വീടിന് തീ തീ​പി​ടി​ച്ചു; അ​ഞ്ചു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി

സു​വൈ​ഖ്, റു​സ്താ​ഖ്, ബൗ​ഷ​ർ എ​ന്നീ വി​ലാ​യ​ത്തു​ക​ളി​ലാ​ണ് സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട മ​ഴ...

Read More >>
Top Stories