റിയാദ്: (gcc.truevisionnews.com) സൗദിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം.
അപകടത്തിൽ10 പേർക്ക് പരിക്കേറ്റു. റിയാദിലെ മക്ക റോഡിലാണ് അപകടമുണ്ടായത്.
ട്രാഫിക് വകുപ്പാണ് ഇക്കാര്യം എക്സിൽ പങ്കുവെച്ചത്.
20 വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്ത് സിവിൽ ഡിഫൻസ് എത്തി വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുകയായിരുന്നു.
ആവശ്യമായ നടപടികൾ സ്വീകരിച്ചതായി സൗദി ട്രാഫിക് അറിയിച്ചു.
#Car #collision #accident #Saudi #One #dead #ten #injured