റാസൽഖൈമ: (gcc.truevisionnews.com) പുതുവത്സരം സുരക്ഷിതമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ നടത്തി റാസൽഖൈമ.
ഗിന്നസ് റെക്കോർഡ് വെടിക്കെട്ട് അടക്കം മര്‍ജാന്‍ ഐലന്‍റ് കേന്ദ്രീകരിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് റാസൽഖൈമ വിനോദ വകുപ്പിൻ്റെ നേതൃത്വത്തില്‍ പുതുവര്‍ഷത്തലേന്ന് നടക്കുക.
പുതുവർഷത്തെ വരവേൽക്കാൻ 15 മിനിറ്റ് നീളുന്ന വെടിക്കെട്ടും ഡ്രോൺ ഷോയുമാണ് റാസൽഖൈമയിൽ ഒരുക്കിയിരിക്കുന്നത്.
ഇവിടെ നടക്കുന്ന ഗിന്നസ് റെക്കോർഡ് വെടിക്കെട്ടിന് പുറമെ ജബല്‍ ജെയ്സ്, ജബല്‍ യാനസ്, കടല്‍ തീരങ്ങള്‍, പാര്‍ക്കുകള്‍, മരുഭൂമി തുടങ്ങിയവ കേന്ദ്രീകരിച്ച് അനൗദ്യോഗിക ആഘോഷങ്ങളും നടക്കും.
പുതുവത്സരം സുരക്ഷിതമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമി അറിയിച്ചു.
#Preparations #NewYear #Eve #RasAlKhaimah #Fireworks #droneshow #celebrations