#bigticket | ഒറ്റരാത്രികൊണ്ട് വാച്ച്മാൻ കോടീശ്വരൻ; ഇക്കുറി ബിഗ് ടിക്കറ്റ് ഭാഗ്യം തേടിയെത്തിയത് രാജമല്ലയ്യേ

#bigticket  | ഒറ്റരാത്രികൊണ്ട് വാച്ച്മാൻ കോടീശ്വരൻ; ഇക്കുറി ബിഗ് ടിക്കറ്റ് ഭാഗ്യം തേടിയെത്തിയത് രാജമല്ലയ്യേ
Dec 29, 2024 02:08 PM | By VIPIN P V

അബുദാബി: (gcc.truevisionnews.com) ഹൈദരാബാദ് സ്വദേശിയായ നാമ്പള്ളി രാജമല്ലയ്യേ ആണ് ഇക്കുറി ബിഗ് ടിക്കറ്റ് ഭാഗ്യം തേടിയെത്തിയത്.

10 ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടിയിലേറെ രൂപ) അബുദാബിയിൽ വാച്ച്മാനായ ഈ 60കാരൻ നേടിയത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി രാജമല്ലയ്യ അബുദാബിയില്‍ ജോലി ചെയ്ത് വരികയാണ്. ഭാര്യ നാട്ടിലാണെങ്കിലും മക്കൾ യുഎഇയിലുണ്ട്.

 നാല് വർഷം മുൻപ് സുഹൃത്തുക്കളിൽ നിന്നാണ് ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത്. തുട‍ന്ന് തന്റെ ശമ്പളത്തില്‍ നിന്ന് മിച്ചംപിടിക്കുന്ന പണം ഉപയോഗിച്ചായിരുന്നു ടിക്കറ്റ് വാങ്ങിയിരുന്നത്.

അതുകൊണ്ട് തന്നെ വല്ലപ്പോഴും മാത്രം ടിക്കറ്റ് വാങ്ങി. 20 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ഇത്തവണ സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.

ഇവരുടെ കൂട്ടായ ശ്രമം ഇത്ര വലിയ വിജയം നേടിക്കൊടുക്കുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.

ഇതിന് മുൻപ് ഇങ്ങനെയൊരു സന്തോഷം അനുഭവിച്ചിട്ടില്ല, ഇതെന്റെ ആദ്യ വിജയമാണ്, അദ്ദേഹം പറഞ്ഞു.

സമ്മാനം സുഹൃത്തുക്കളുമായി പങ്കിടുമെന്നും ബാക്കിയുള്ളത് തന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി വിനിയോഗിക്കുമെന്നും രാജമല്ലയ്യ പറഞ്ഞു.

ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷണത്തിൽ താൻ ഇനിയും പങ്കെടുക്കുമെന്നും തന്റെ വിജയം കാണുമ്പോൾ, തനിക്ക് ചുറ്റുമുള്ള പലര്‍ക്കും ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാന്‍ പ്രചോദനമായെന്നും രാജമല്ലയ്യ പറഞ്ഞു.

#Watchmen #Millionaire #Overnight #time #Rajamalai #who #search #bigticket luck

Next TV

Related Stories
#dieselrate | പുതുവർഷത്തിൽ സൗദിയിൽ ഡീസൽ വില വർധിപ്പിച്ചു

Jan 1, 2025 08:38 AM

#dieselrate | പുതുവർഷത്തിൽ സൗദിയിൽ ഡീസൽ വില വർധിപ്പിച്ചു

ഡീസലിനാണ്​ വില വർധന. പെട്രോൾ വിലയിൽ...

Read More >>
#airfares | വി​മാ​ന നി​ര​ക്ക് കു​റ​ഞ്ഞു; ആ​ശ്വാ​സ​ത്തി​ൽ പ്ര​വാ​സി​ക​ൾ

Jan 1, 2025 08:35 AM

#airfares | വി​മാ​ന നി​ര​ക്ക് കു​റ​ഞ്ഞു; ആ​ശ്വാ​സ​ത്തി​ൽ പ്ര​വാ​സി​ക​ൾ

ആ​ഴ്ച​ക​ൾ​ക്ക് മു​ന്നേ ഇ​തേ വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യാ​ൻ മു​ൻ​കൂ​ട്ടി ടി​ക്ക​റ്റ് എ​ടു​ത്ത പ​ല​രും ഉ​യ​ർ​ന്ന നി​ര​ക്ക് ന​ൽ​കി​യാ​ണ്...

Read More >>
#planecrash | യുഎഇയിലെ വിമാന അപകടം; മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനായ ഡോക്ടർ

Jan 1, 2025 07:15 AM

#planecrash | യുഎഇയിലെ വിമാന അപകടം; മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനായ ഡോക്ടർ

വിമാനത്തിലുണ്ടായിരുന്ന പൈലറ്റും സഹ പൈലറ്റും അപകടത്തിൽ മരിച്ചതായി യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിൽ...

Read More >>
#hajj | ഹജ്ജ്, പണമടക്കാനുള്ള തീയതി ജനുവരി 6 വരെ നീട്ടി

Jan 1, 2025 07:01 AM

#hajj | ഹജ്ജ്, പണമടക്കാനുള്ള തീയതി ജനുവരി 6 വരെ നീട്ടി

വെയ്റ്റിങ് ലിസ്റ്റിൽ നിന്നും സർക്കുലർ നമ്പർ 13 പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ പണമടക്കാനൂള്ള അവസാന തിയ്യതിയും ജനുവരി 6 വരെ...

Read More >>
#accident | ഒമാനിൽ ട്രക്കും ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; ഒമ്പത്  പേർക്ക് പരിക്ക്

Dec 31, 2024 05:20 PM

#accident | ഒമാനിൽ ട്രക്കും ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; ഒമ്പത് പേർക്ക് പരിക്ക്

നിസ്‌വക്ക് സമീപം ബിർകത്ത് അൽ മൗസ് പ്രദേശത്താണ് ബസും ട്രക്കും...

Read More >>
#vatexemption | സൗദിയിൽ വാറ്റ് പിഴ ഒഴിവാക്കൽ ആറ് മാസത്തേക്ക് കൂടി നീട്ടി

Dec 31, 2024 04:24 PM

#vatexemption | സൗദിയിൽ വാറ്റ് പിഴ ഒഴിവാക്കൽ ആറ് മാസത്തേക്ക് കൂടി നീട്ടി

ഇതനുസരിച്ച് 2025 ജൂൺ 30 വരെ ഇളവ് തുടരും. അനുവദിച്ച ഇൗ കാലയളവ് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സക്കാത്ത് ആൻഡ് ടാക്സ് അതോറിറ്റി നികുതിദായകരോട്...

Read More >>
Top Stories

News Roundup