#planecrash | യുഎഇയിലെ വിമാന അപകടം; മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനായ ഡോക്ടർ

#planecrash | യുഎഇയിലെ വിമാന അപകടം; മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനായ ഡോക്ടർ
Jan 1, 2025 07:15 AM | By Athira V

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ ഞായറാഴ്ച ചെറുവിമാനം തകർന്നുവീണ് മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനായ ഡോക്ടറാണെന്ന് സ്ഥിരീകരണം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും സഹ പൈലറ്റും അപകടത്തിൽ മരിച്ചതായി യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

യുഎഇയിൽ ജനിച്ചു വളർന്ന ഇന്ത്യക്കാരൻ സുലൈമാൻ അൽ മാജിദ് ആണ് മരിച്ചത്. പൈലറ്റായിരുന്ന 26കാരിയായ പാകിസ്ഥാൻ സ്വദേശിനിയും മരിച്ചു.

കുടുംബത്തോടൊപ്പം ഉല്ലാസ യാത്രയ്ക്കിടെയാണ് സുലൈമാൻ, കാഴ്ചകൾ കാണാനായി ചെറു വിമാനത്തിൽ പൈലറ്റിനൊപ്പം യാത്ര ചെയ്തത്.

യുവാവിന്റെ അച്ഛനും അമ്മയും ഇളയ സഹോദരനും ഇവർ വിമാനത്തിൽ യാത്ര ചെയ്യുന്നത് കണ്ടുകൊണ്ട് ഏവിയേഷൻ ക്ലബ്ബിൽ വിശ്രമിക്കുകയായിരുന്നു. സുലൈമാൻ തിരിച്ചെത്തിയ ശേഷം സഹോദരനും ഇതേ വിമാനത്തിൽ യാത്ര ചെയ്യാനിരിക്കുകയുമായിരുന്നു.

കുടുംബത്തോടൊപ്പമുള്ള പുതുവത്സരാഘോഷമാണ് തങ്ങളുടെ ജീവിതം തകർത്ത ദുരന്തത്തിലേക്ക് എത്തിയതെന്ന് സുലൈമാന്റെ പിതാവ് ഒരു യുഎഇ മാധ്യമത്തോട് പറഞ്ഞു.

വിമാനം പറന്നുയർന്ന ഉടൻ കോവ് റോട്ടാന ഹോട്ടലിന് സമീപം തകർന്നുവീഴുകയായിരുന്നു. ആദ്യം വിമാനവുമായുള്ള ആശയ വിനിമയം നഷ്ടമായി. പിന്നീട് അടിയന്തിര ലാന്റിങിന് ശ്രമിക്കുകയായായിരുന്നു. വിമാനം അപകടത്തിൽപ്പെട്ടെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നുമുള്ള വിവരമാണ് പിന്നീട് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്. ഇവർ ആശുപത്രിയിൽ എത്തും മുമ്പ് തന്നെ യുവാവ് മരിച്ചിരുന്നു. സംഭവത്തിൽ യുഎഇ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



#Plane #crash #UAE #One #dead #was #an #Indian #doctor

Next TV

Related Stories
പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം, തീരുമാനം കുവൈത്ത് അമീറിന്റെ നിർദ്ദേശപ്രകാരം

Apr 20, 2025 04:39 PM

പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം, തീരുമാനം കുവൈത്ത് അമീറിന്റെ നിർദ്ദേശപ്രകാരം

സെൻട്രൽ ജയിലിൽ നിന്നും ആണ് 20 വർഷത്തിലധികം തടവ് അനുഭവിച്ചവരെ വിട്ടയച്ചത്. ഇതിൽ 17 പേർ കുവൈത്തികളാണ്....

Read More >>
ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഖത്തറിൽ അന്തരിച്ചു.

Apr 20, 2025 04:11 PM

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഖത്തറിൽ അന്തരിച്ചു.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഞായർ വൈകിട്ട് 7.40 ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർ വേസ്ൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ...

Read More >>
 ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Apr 20, 2025 03:04 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

അര്‍ധ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു‌....

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

Apr 20, 2025 01:52 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

ഭാര്യാസഹോദരൻ സൗദിയിലുണ്ട്. നവോദയ കലാസാംസ്​കാരിക വേദി ജുബൈൽ അറൈഫി ഏരിയ സിസ്കോ യൂനിറ്റ് അംഗമാണ്. മൃതദേഹം നാരിയ ആശുപത്രിയിൽ...

Read More >>
പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

Apr 19, 2025 08:25 PM

പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

കൊടുവള്ളി മുനിസിപ്പാലിറ്റിയിലും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും സുബൈർ സാഹിബ് നടത്തിയ വിവിധങ്ങളായ സേവന പ്രവർത്തനങ്ങളെ സംബന്ധിച്ചും പദ്ധതികളെ...

Read More >>
Top Stories