Featured

#airfares | വി​മാ​ന നി​ര​ക്ക് കു​റ​ഞ്ഞു; ആ​ശ്വാ​സ​ത്തി​ൽ പ്ര​വാ​സി​ക​ൾ

News |
Jan 1, 2025 08:35 AM

ഷാ​ർ​ജ: (gcc.truevisionnews.com) വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ശൈ​ത്യ​കാ​ല അ​വ​ധി​യു​ടെ​യും ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും തി​ര​ക്ക് മു​ന്നി​ൽ​ക്ക​ണ്ട് കേ​ര​ള​ത്തി​ൽ​നി​ന്ന് യു.​എ.​ഇ​യി​ലേ​ക്കു​ള്ള വ​ർ​ധി​പ്പി​ച്ച വി​മാ​ന​യാ​ത്ര നി​ര​ക്ക് കു​ത്ത​നെ കു​റ​ച്ച് വി​മാ​ന ക​മ്പ​നി​ക​ൾ.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 500 ദി​ർ​ഹം വ​രെ​യാ​യി ചി​ല വി​മാ​ന ക​മ്പ​നി​ക​ൾ നി​ര​ക്ക് കു​റ​ച്ചി​രു​ന്നു. ജ​നു​വ​രി ആ​ദ്യ​ത്തി​ൽ കോ​ഴി​ക്കോ​ട്ടു​നി​ന്ന് 555 ദി​ർ​ഹ​മി​നും കൊ​ച്ചി​യി​ൽ​നി​ന്ന് 825 ദി​ർ​ഹ​മി​നും ക​ണ്ണൂ​രി​ൽ​നി​ന്ന് 600 ദി​ർ​ഹ​മി​നും, തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് 1100 ദി​ർ​ഹ​മി​നും നി​ല​വി​ൽ ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്.

ആ​ഴ്ച​ക​ൾ​ക്ക് മു​ന്നേ ഇ​തേ വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യാ​ൻ മു​ൻ​കൂ​ട്ടി ടി​ക്ക​റ്റ് എ​ടു​ത്ത പ​ല​രും ഉ​യ​ർ​ന്ന നി​ര​ക്ക് ന​ൽ​കി​യാ​ണ് ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്ന​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പു​വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് 1400 മു​ത​ൽ 2700 ദി​ർ​ഹ​മും കൊ​ച്ചി​യി​ൽ​നി​ന്ന് 1450 മു​ത​ൽ 3355 ദി​ർ​ഹ​മും, കോ​ഴി​ക്കോ​ട്ടു​നി​ന്ന് 860 മു​ത​ൽ 2055 ദി​ർ​ഹ​മും, ക​ണ്ണൂ​രി​ൽ​നി​ന്ന് 1100 മു​ത​ൽ 1650 ദി​ർ​ഹം വ​രെ​യാ​ണ് വി​വി​ധ വി​മാ​ന ക​മ്പ​നി​ക​ൾ ഈ​ടാ​ക്കി​യി​രു​ന്ന​ത്.

ശൈ​ത്യ​കാ​ല അ​വ​ധി​ക്കു ശേ​ഷം യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത് ജ​നു​വ​രി ആ​റി​നാ​ണ്. ശൈ​ത്യ​കാ​ല അ​വ​ധി​യും ക്രി​സ്മ​സും പു​തു​വ​ത്സ​രാ​ഘോ​ഷ​വും മു​ന്നി​ൽ​ക്ക​ണ്ട് വി​മാ​ന ക​മ്പ​നി​ക​ൾ ഉ​യ​ർ​ന്ന നി​ര​ക്ക് ഈ​ടാ​ക്കി​യ​തി​നാ​ൽ പ​ല പ്ര​വാ​സി​ക​ളും യാ​ത്ര വേ​ണ്ടെ​ന്നു​വെ​ച്ചി​രു​ന്നു.

ഡി​സം​ബ​ർ ആ​ദ്യ​വാ​ര​ങ്ങ​ളി​ൽ യു.​എ.​ഇ​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ഇ​തു​പോ​ലെ ഉ​യ​ർ​ന്ന നി​ര​ക്ക് ഈ​ടാ​ക്കി​യി​രു​ന്ന​ത് ചി​ല വി​മാ​ന ക​മ്പ​നി​ക​ൾ പെ​ട്ടെ​ന്ന് കു​റ​ച്ച​ത് പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്നു.


#Airplane #colors #reduced #Expatriates #relief

Next TV

Top Stories










News Roundup






Entertainment News