കുവൈത്ത് സിറ്റി : (gcc.truevisionnews.com) കുവൈത്തിലെ കബ്ദ് പ്രദേശത്തുളള ഫാം ഹൗസിൽ കൽക്കരിപ്പുക ശ്വസിച്ചു മൂന്ന് ഏഷ്യക്കാർ മരിച്ചു. 23, 46, 56 വയസ്സുളള ഗാർഹിക തൊഴിലാളികളാണ് മരിച്ചത്.
തൊഴിലുടമയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തിൽ വിവരമറിയിച്ചു.
പാരാമെഡിക്കൽ സംഘമെത്തി മരണം സ്ഥിരീകരിച്ചു. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
#Three #Asians #die #coal #smoke #inhalation #Kuwait