#Trafficviolation | കുവൈത്തിൽ 15 ദിവസത്തിൽ പിടികൂടിയത് 18,778 ഗതാഗത നിയമ ലംഘനങ്ങള്‍

#Trafficviolation | കുവൈത്തിൽ 15 ദിവസത്തിൽ പിടികൂടിയത് 18,778 ഗതാഗത നിയമ ലംഘനങ്ങള്‍
Jan 10, 2025 10:47 PM | By Jain Rosviya

കുവൈത്ത്‌ സിറ്റി: രാജ്യത്ത് സ്ഥാപിച്ച എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്.

എന്നാല്‍ 2023-നെ അപേക്ഷിച്ച് 2024-ല്‍ വാഹനാപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ 15 ദിവസം കൊണ്ട് 18,778 ഗതാഗത നിയമ ലംഘനങ്ങളാണ് പിടികൂടിയിരിക്കുന്നത്.

ഡ്രൈവിങ്ങിനിടെയിലെ ഫോണ്‍ ഉപയോഗം, ഡ്രൈവർമാര്‍, മുന്‍സീറ്റ് യാത്രക്കാരന്‍ എന്നിവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് പിടികൂടാന്‍ കഴിയുന്ന എഐ ക്യാമറകള്‍ കൊണ്ടാണ് ഇതെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ട്രാഫിക് അവേര്‍നേസ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ അബ്ദുല്ല ബു ഹസ്സന്‍ പറഞ്ഞു.

ഡ്രൈവര്‍ക്കും മുന്‍ സീറ്റ് യാത്രക്കാരനും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്ത് പറഞ്ഞു. 2024 ഡിസംബറില്‍ 15 മുതല്‍ 31 വരെയുള്ള കണക്കാണിത്.

4,944 എണ്ണം വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ്. 2023-നെ അപേക്ഷിച്ച് പോയ വര്‍ഷം വാഹനാപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണത്തിൽ കുറവുണ്ട്.

296 മരണങ്ങള്‍ 2023-ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 284 ആയിരുന്നു അപകടമരണങ്ങള്‍. വാഹനങ്ങള്‍, റോഡുകള്‍, ഡ്രൈവിങ് ലൈസന്‍സുകള്‍ എന്നിവയുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടും 12 കേസുകളുടെ കുറവാണ്.

ഇതിന് പ്രധാന കാരണം, ഗതാഗത നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിച്ചതാണന്ന് മന്ത്രാലയം വ്യക്തമാക്കി.

#18,778 #traffic #violations #15 #days #Kuwait

Next TV

Related Stories
 ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Apr 20, 2025 03:04 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

അര്‍ധ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു‌....

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

Apr 20, 2025 01:52 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

ഭാര്യാസഹോദരൻ സൗദിയിലുണ്ട്. നവോദയ കലാസാംസ്​കാരിക വേദി ജുബൈൽ അറൈഫി ഏരിയ സിസ്കോ യൂനിറ്റ് അംഗമാണ്. മൃതദേഹം നാരിയ ആശുപത്രിയിൽ...

Read More >>
പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

Apr 19, 2025 08:25 PM

പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

കൊടുവള്ളി മുനിസിപ്പാലിറ്റിയിലും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും സുബൈർ സാഹിബ് നടത്തിയ വിവിധങ്ങളായ സേവന പ്രവർത്തനങ്ങളെ സംബന്ധിച്ചും പദ്ധതികളെ...

Read More >>
പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

Apr 19, 2025 08:13 PM

പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു പിസ്റ്റളും കത്തിയും മയക്കുമരുന്നും ഇയാളിൽ നിന്ന്...

Read More >>
മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

Apr 19, 2025 08:09 PM

മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

അവരെയും പെൺകുട്ടിയെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് സംസാരിച്ച് പ്രശ്നം പരിഹരിച്ചു....

Read More >>
Top Stories