ജിദ്ദ: (gccnews.in) യുഎഇ കമ്പനി പുറത്തിറക്കിയ ഉണക്കിയ ബീഫിനെതിരെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ മുന്നറിയിപ്പ്.
ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയയുടെ അംശങ്ങൾ ബീഫിലുണ്ടെന്ന് കണ്ടെത്തിയതായി സൗദി ഫുഡ് ആൻഡ് ഡ്രഗ്സ് അതോറിറ്റി വ്യക്തമാക്കി.
കണ്‍ട്രി ബച്ചര്‍ ബോയ് എന്ന ട്രേഡ് മാര്‍ക്കില്‍ യുഎഇ കമ്പനി പുറത്തിറക്കിയ, 2025 മാര്‍ച്ച് ഒന്നു വരെ കാലാവധിയുള്ള, 250 ഗ്രാം തൂക്കമുള്ള ബീഫ് പെപ്പറോനി ഉല്‍പന്നത്തിനെതിരെയാണ് മുന്നറിയിപ്പ്.
#saudi #foodauthority #issues #warning #over #uae #company #dried #beef #products