കുവൈത്ത് സിറ്റി: (gcc.truevisionnews.com) ഹവല്ലിയിൽ വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് മുറിയുടെ മതിൽ തകർന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം.
ഹവല്ലിയിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഗ്രൗണ്ടിനോട് ചേർന്ന മുറിയിലാണ് പൊട്ടിത്തെറി സംഭവിച്ചത്.
പൊട്ടിത്തെറിയുടെ ആഘാതത്തിൽ മുറിയുടെ മതിൽ തകർന്നുവീണു. ഉടൻ സ്ഥലത്തെത്തിയ ഹവല്ലി അഗ്നിശമന സേനാംഗങ്ങൾ അപകടം കൈകാര്യം ചെയ്തു.
സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു. എന്നാൽ പൊട്ടിത്തെറിയിൽ മുറിയിൽ കാര്യമായ കേടുപാടുകൾ ഉണ്ടായി.
#Waterheaterburst #Haveli