#cremated | റിയാദിൽ മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

#cremated | റിയാദിൽ മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
Jan 12, 2025 07:49 PM | By Athira V

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ച കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ബലരാമൻ മാരിമുത്തുവിെൻറ (58) മൃതദേഹം നാട്ടിലെത്തിച്ചു. ബുധനാഴ്ച പുലർച്ചെ കോഴിക്കോടെത്തിച്ച മൃതദേഹം രാവിലെ 10ഓടെ ഫാറൂഖ് കോളജിലുള്ള വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

സുലൈ ഏരിയ രക്ഷാധികാരി സമിതിക്ക് വേണ്ടി നാസർ കാരക്കുന്ന്, കേന്ദ്ര കമ്മിറ്റിക്ക് വേണ്ടി ഗോപിനാഥ്, ഏരിയ കമ്മറ്റിക്ക് വേണ്ടി നാസർ, യൂനിറ്റിനുവേണ്ടി കൃഷ്ണൻ കുട്ടി എന്നിവർ റീത്ത് സമർപ്പിച്ചു.

നാട്ടിലെ പ്രവർത്തനങ്ങൾക്ക് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം സുരേഷ് നേതൃത്വം നൽകി. സംസ്കാര ചടങ്ങുകൾക്ക് ശേഷം നടന്ന അനുശോചന യോഗത്തിൽ കേളി മുൻ സെക്രട്ടറിമാരായ റഷീദ് മേലേതിൽ, ഷൗക്കത്ത് നിലമ്പൂർ, മുൻ രക്ഷാധികാരി സമിതി അംഗം ഗോപിനാഥൻ വേങ്ങര, കേളി അംഗങ്ങളായ നാസർ കാരക്കുന്ന്, ഗോപിനാഥ്, സി.പി.എം ഫറോക്ക് ഏരിയ സെക്രട്ടറി പ്രവീൺ കുമാർ, ലോക്കൽ സെക്രട്ടറി ബീനാ പ്രഭാകരൻ ചന്ദ് എന്നിവർ സംസാരിച്ചു.

റിയാദിൽ അരങ്ങേറിയ ‘കേളിദിനം 2025’െൻറ വേദിയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി ശനിയാഴ്ച രാത്രിയോടെ റൂമിലേക്ക് മടങ്ങിയ ബലരാമന് ഉറങ്ങുന്നതിന് മുമ്പ് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24 മണിക്കൂറിന് ശേഷം വീണ്ടും ഹൃദയസ്തംഭനം ഉണ്ടായതാണ് മരണത്തിലേക്ക് നയിച്ചത്.

പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും പ്രവാസി സംബന്ധമായ വിഷയങ്ങളിലും നിരന്തരം ഇടപെടാറുള്ള ബലരാമൻ സുലൈ ഏരിയയിലെ കേളിയുടെ സജീവ പ്രവർത്തകനായിരുന്നു. ജീവിതപങ്കാളി: രതി. മക്കൾ: ഹൃദ്യ, ഹരിത, ഹൃദയ്.












#body #native #kozhikode #who #died #Riyadh #was #brought #home #and #cremated

Next TV

Related Stories
കുവൈറ്റില്‍ നിയമലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി

Apr 20, 2025 10:04 PM

കുവൈറ്റില്‍ നിയമലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി

അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എല്ലാ വകുപ്പുകളും സംയോജിതമായി പ്രവര്‍ത്തിക്കണം....

Read More >>
നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ കോഴിക്കോട് സ്വദേശി സൗദിയിൽ മരിച്ചു

Apr 20, 2025 08:14 PM

നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ കോഴിക്കോട് സ്വദേശി സൗദിയിൽ മരിച്ചു

നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് കെഎംസിസി ഭാരവാഹികളായ ബഷീർ മുന്നിയൂർ, മൊയ്തീൻ കട്ടുപ്പാറ എന്നിവർ നേതൃത്വം...

Read More >>
പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം, തീരുമാനം കുവൈത്ത് അമീറിന്റെ നിർദ്ദേശപ്രകാരം

Apr 20, 2025 04:39 PM

പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം, തീരുമാനം കുവൈത്ത് അമീറിന്റെ നിർദ്ദേശപ്രകാരം

സെൻട്രൽ ജയിലിൽ നിന്നും ആണ് 20 വർഷത്തിലധികം തടവ് അനുഭവിച്ചവരെ വിട്ടയച്ചത്. ഇതിൽ 17 പേർ കുവൈത്തികളാണ്....

Read More >>
ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഖത്തറിൽ അന്തരിച്ചു.

Apr 20, 2025 04:11 PM

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഖത്തറിൽ അന്തരിച്ചു.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഞായർ വൈകിട്ട് 7.40 ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർ വേസ്ൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ...

Read More >>
 ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Apr 20, 2025 03:04 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

അര്‍ധ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു‌....

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

Apr 20, 2025 01:52 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

ഭാര്യാസഹോദരൻ സൗദിയിലുണ്ട്. നവോദയ കലാസാംസ്​കാരിക വേദി ജുബൈൽ അറൈഫി ഏരിയ സിസ്കോ യൂനിറ്റ് അംഗമാണ്. മൃതദേഹം നാരിയ ആശുപത്രിയിൽ...

Read More >>
Top Stories