മസ്‌കത്ത് : (gcc.truevisionnews.com) ഒമാന്‍റെ മിക്ക ഗവർണറേറ്റുകളിലും ശക്തമായ മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അറേബ്യൻ, ഒമാൻ കടൽ തീരങ്ങളുടെ ഒരു ഭാഗത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. ദോഫാർ, തെക്കൻ ശർഖിയ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ വൈകുന്നേരം മുതൽ പുലർച്ചെ വരെ താഴ്ന്ന മേഘങ്ങളോ മൂടൽമഞ്ഞോ രൂപപ്പെട്ടേക്കും.
മൂടൽമഞ്ഞ് രൂപപ്പെടുന്നതും പൊടിപടലങ്ങൾ ഉയരുന്നതും ദൃശ്യപരത കുറയ്ക്കും. മിക്ക തീരപ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാല മൂന്ന് മീറ്റർ വരെ ഉയർന്നേക്കും.
തിരമാലകൾ ഉയരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധർ നിർദേശിച്ചു.
#Fog #intensify #Oman #Visibility #likely #decrease