Featured

റ​മ​സാൻ തിരക്ക്; തീർത്ഥാടകർക്കായി മക്ക ഹ​റ​മി​ൽ സമഗ്ര സുരക്ഷ

News |
Feb 27, 2025 09:04 PM

മ​ക്ക: (gcc.truevisionnews.com) റ​മ​സാനിൽ തീർഥാടകരുടെ തിര​ക്കു​വ​ർ​ധി​ക്കു​ന്ന​തിന്റെ ഭാഗമായി മ​ക്ക ഹ​റമിലെ സു​ര​ക്ഷാ​പ​ദ്ധ​തി​ക​ളു​ടെ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി. പൊ​തു​സു​ര​ക്ഷാ, ട്രാ​ഫി​ക് വ​കു​പ്പു​ക​ളു​ടെ സ​ജ്ജീക​ര​ണ​ങ്ങ​ളെ​ല്ലാം പൊ​തു​സു​ര​ക്ഷ മേ​ധാ​വി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ബ​സ്സാ​മി പ​രി​ശോ​ധി​ച്ചു.

തീ​ർ​ഥാ​ട​ക​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ആ​ശ്വാ​സ​ത്തോ​ടും സ​മാ​ധാ​ന​ത്തോ​ടും അ​വ​രു​ടെ ആരാ​ധ​ന​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​വും സം​ര​ക്ഷ​ണ​വും ഒ​രു​ക്കാ​ൻ​ വി​പു​ല​മാ​യ പദ്ധതികളാ​ണ്​ വി​വി​ധ സു​ര​ക്ഷാ​വ​കു​പ്പു​ക​ൾ​ക്ക്​ കീ​ഴി​ൽ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഹ​റ​മി​നു​ള്ളി​ലെ വ​ഴി​ക​ളി​ലെ​യും പു​റ​ത്തെ മു​റ്റ​ങ്ങ​ളി​ലെ​യും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും സു​ര​ക്ഷാ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും വി​ല​യി​രുത്തി. ഉം​റ സു​ര​ക്ഷാ​സേ​നാ മേ​ധാ​വി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ അ​വ​രു​ടെ ആ​രാ​ധ​ന​ക​ൾ ആ​ശ്വാ​സ​ത്തോ​ടും സ​മാ​ധാ​ന​ത്തോ​ടും നി​ർ​വ​ഹി​ക്കു​ന്ന​തി​നു​ള്ള സു​ര​ക്ഷ, ട്രാ​ഫി​ക് പദ്ധ​തി​ക​ൾ പൊ​തു​സു​ര​ക്ഷ മേ​ധാ​വി അ​വ​ലോ​ക​നം ചെ​യ്തു.

സൗ​ദി ഡേ​റ്റ ആ​ൻ​ഡ്​ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് അ​തോ​റി​റ്റി (സ​ദി​യ)​യു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ്​ മ​ക്ക​യി​ലെ ക്രൗ​ഡ് മാ​നേ​ജ്മെ​ന്റ് സി​സ്റ്റം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന്​​ അ​ദ്ദേ​ഹം പ​റഞ്ഞു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന ക്യാമ​റ​ക​ൾ ജ​ന​ത്തി​ര​ക്കും ആ​ളു​ക​ളു​ടെ പെ​രു​മാ​റ്റ​വും സൂ​ക്ഷ്​​മ​മാ​യി പി​ടി​ച്ചെ​ടു​ത്ത്​ വി​ശ​ക​ല​നം ചെ​യ്യും.

ഇ​ത് ക്രൗ​ഡ് മൂ​വ്‌​മെ​ന്റ് മാ​നേ​ജ്‌​മെ​ന്റ് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ഹാ​യി​ക്കും. അ​ൽ​നൂ​രി​യ, ശ​റാ​യ എ​ന്നി​വി​ട​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചി​ടു​ന്ന മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്​ പ​തി​വാ​ണ്.

അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ആ​ളു​ക​ളു​ടെ സു​ഗ​മ​മാ​യ പ്ര​വേ​ശ​ന​വും പു​റ​ത്തു​ക​ട​ക്ക​ലും സ​ഞ്ചാ​ര​വും ഉ​റ​പ്പാ​ക്കാ​ൻ ഇ​തി​ന്​ കൃ​ത്യ​മാ​യ സു​ര​ക്ഷ​യും ട്രാ​ഫി​ക് പ്ലാ​നു​ക​ളും ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂട്ടി​ച്ചേ​ർ​ത്തു.



#Ramadanrush #Comprehensive #security #Makkah #Haram #pilgrims

Next TV

Top Stories