മനാമ: (gcc.truevisionnews.com) ബഹറിനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ട്യൂബ്ലിയിലുള്ള ലേബർ ക്യാമ്പിൽ വച്ച് ഇഫ്താർ സംഗമം നടത്തി. സൗഹൃദത്തിനും ആത്മീയ അഭിവൃദ്ധിക്കും ഊന്നൽ നൽകിയ ഈ സംഗമത്തിൽ 200-ലധികം ആളുകൾ പങ്കെടുത്തു.
സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായ സാമൂഹ്യ പ്രവർത്തകരായ ചെമ്പൻ ജലാൽ, മണിക്കുട്ടൻ, സെയ്ദ് ഹനീഫ് എന്നിവരോടൊപ്പം കോർഡിനേറ്റർ അനിൽ കുമാർ, അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മെമ്പർമാരും കുടുംബാംഗങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തു.
ഈ ഇഫ്താർ സംഗമം സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായും പ്രവാസി കൂട്ടായ്മയുടെ ഐക്യത്തിൻ്റെ ഉദാഹരണമായും മാറി. മെമ്പർമാരുടേയും ഭാരവാഹികളുടെയും പിന്തുണയും സഹകരണവും ഈ ആഘോഷത്തെ കൂടുതൽ പ്രഭാവിതമാക്കി.
#Pathanamthitta #District #PravasiAssociation #organized #Iftargathering