കുവൈത്ത് സിറ്റി: (gcc.truevisionnews.com) സിക്സ്ത് റിങ് റോഡിൽ ട്രക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. രണ്ടു ട്രക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. സുമോദ് സെന്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
മരണപ്പെട്ടയാളെ ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. അപകടത്തിൽപെട്ട ട്രക്കുകൾ നീക്കം ചെയ്തു വൈകാതെ ഗതാഗതം പുനരാരംഭിച്ചു.
One killed truck collision Kuwait Sixth Ring Road