റിയാദ്: (gcc.truevisionnews.com) സൗദി തെക്കൻ പ്രവിശ്യയിലെ ബീഷയിൽ കഴിഞ്ഞ മാസം താമസസ്ഥലത്തിന് പിന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി നോർത്ത് സ്വദേശി രാജേഷിന്റെ (43) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. ബിഷയിൽനിന്നും ജിദ്ദ വഴി തിരുവനന്തപുരത്തേക്കാണ് മൃതദേഹം അയച്ചത്.
നിയമനടപടി പൂർത്തികരിക്കാനായി രാജേഷിന്റെ കുടുംബം ബിഷയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദ കോൺസുലേറ്റ് വളൻറിയറുമായ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടിയെ ചുമതലപ്പെടുത്തുകയായിരുന്നു. പരേതന് നാട്ടിൽ മാതാപിതാക്കളും ഭാര്യയും രണ്ട് ആൺകുട്ടികളും ഒരു സഹോദരിയുമുണ്ട്.
expatriate Body found hanging residence Saudi Arabia brought back native place