Featured

തീർഥാടകരുടെ ആരോഗ്യ സുരക്ഷ; 300 അംഗ മെഡിക്കൽ സംഘം സജ്ജം

News |
May 16, 2025 02:44 PM

മക്ക/മദീന: (gcc.truevisionnews.com) സൗദിയിൽ ഇന്ത്യൻ ഹജ് തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ സൗകര്യങ്ങളുമായി ഇന്ത്യൻ ഹജ് മിഷൻ. മക്കയിൽ 3 ആശുപത്രികളും മദീനയിൽ ആശുപത്രിയും 18 ഡിസ്പെൻസറികളുമാണ് ഒരുക്കിയിരിക്കുന്നത്. 300 അംഗ മെഡിക്കൽ സംഘവും ഇന്ത്യയിൽനിന്ന് എത്തി.

മക്കയിൽ 40, 30, 30 വീതം കിടക്കകളുള്ള 3 ആശുപത്രികളും 15 ഡിസ്പെൻസറികളുമാണ് ഒരുക്കിയത്. ഇതിൽ വനിതകൾക്കു മാത്രമായുള്ള ക്ലിനിക്കും ഉൾപ്പെടും. മദീനയിൽ 20 കിടക്കകളുള്ള മെഡിക്കൽ സെന്ററും 3 ക്ലിനിക്കുകളുമാണുള്ളത്.

ഡിസ്പെൻസറികളിൽ എത്തുന്ന രോഗികളെ ആവശ്യമെങ്കിൽ ആശുപത്രിയിലേക്ക് റഫർ ചെയ്യും. ഗുരുതര രോഗമുള്ളവരെ പ്രാദേശിക ആശുപത്രികളിലേക്കാണ് മാറ്റുക. ഹജ് അനുഷ്ഠാന കേന്ദ്രങ്ങളായ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലും ഇന്ത്യൻ മെഡിക്കൽ സംഘമുണ്ടാകും. തീർഥാടകർക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കും.

വിദഗ്ധ പരിശോധനയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ മെഡിക്കൽ സെന്ററും ഡിസ്പെൻസറികളും സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സുരി, ഹജ് കോൺസൽ മുഹമ്മദ് അബ്ദുൽജലീൽ എന്നിവരും സന്ദർശനത്തിനെത്തി.

Health and safety of pilgrims three hundred member medical team ready

Next TV

Top Stories










News Roundup