---
title: "കോഴിക്കോട് സ്വദേശി സലാലയിൽ മരിച്ചു"
english_title: "Kozhikode native dies  Salalah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/290424/kozhikode-native-dies-salalah"
published_at: "2025-05-16T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682729c5d32fd_gcc.jpg"
keywords: []
---

# കോഴിക്കോട് സ്വദേശി സലാലയിൽ മരിച്ചു

> **Lead Summary:** **സലാല: **കോഴിക്കോട് സ്വദേശി സലാലയിൽ മരിച്ചു. ചെറുവാടി അസരികണ്ടി വീട്ടിൽ ബീരാൻ കുട്ടി എന്ന മുഹമ്മദ് ആണ് മരിച്ചത് . രാത്രി ഉറങ്ങാൻ കിടന്ന മുഹമ്മദിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. വർഷങ്ങളായി സലാല സെന്ററിൽ അൽ മിയാദ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. 30 വർഷത്തിലധികമായി സലാലയിൽ ഉണ്ട്.

## Article Content

**സലാല: **കോഴിക്കോട് സ്വദേശി സലാലയിൽ മരിച്ചു. ചെറുവാടി അസരികണ്ടി വീട്ടിൽ ബീരാൻ കുട്ടി എന്ന മുഹമ്മദ് ആണ് മരിച്ചത് . രാത്രി ഉറങ്ങാൻ കിടന്ന മുഹമ്മദിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. വർഷങ്ങളായി സലാല സെന്ററിൽ അൽ മിയാദ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. 30 വർഷത്തിലധികമായി സലാലയിൽ ഉണ്ട്.

ഭാര്യ: സറീന. മക്കൾ: മിൻഹാജ്, മിയാദ, മാഹിർ, അക്ബർ. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകുമെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി റഷീദ് കൽപറ്റ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/290424/kozhikode-native-dies-salalah)