കുവൈത്ത് വിമാനത്താവളത്തിൽ യാത്രയ്ക്ക് തൊട്ടുമുന്‍പ് യുവതിയെ കാണാതായി; ദുരൂഹത!

കുവൈത്ത് വിമാനത്താവളത്തിൽ യാത്രയ്ക്ക് തൊട്ടുമുന്‍പ് യുവതിയെ കാണാതായി; ദുരൂഹത!
May 16, 2025 05:09 PM | By Jain Rosviya

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ ദുരൂഹത. വിമാനത്തിൽ കയറുന്നതിന് തൊട്ടുമുന്‍പ് യുവതിയെ കാണാതായി. ഫിലിപ്പീൻസിലെ ഗാർഹിക തൊഴിലാളിയെയാണ് മനിലയിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് മുൻപ് കാണാതായത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിക്കുകയും അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു.

നാട്ടിലേക്ക് പോകാനായി കുവൈത്ത് വിമാനത്താവളത്തിലെത്തിയ യുവതിയെ ബോർഡിങ് ഗേറ്റ് അടക്കുന്നതിന് തൊട്ടുമുന്‍പാണ് കാണാതായത്. സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്ന് ഇവരെ കണ്ടെത്തി.

എന്നാൽ, യുവതിയുടെ പെട്ടെന്നുള്ള തിരോധാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കാൻ അധികൃതർ തയാറായില്ല. എന്നാൽ, നിയമപരമായ ലംഘനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. തുടർന്ന് ഇവർക്ക് മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാനുള്ള ക്രമീകരണം അധികൃതർ ചെയ്ത് കൊടുത്തു.



Woman goes missing Kuwait airport before departure

Next TV

Related Stories
ഹൃദയാഘാതം; പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു

May 16, 2025 07:37 PM

ഹൃദയാഘാതം; പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു

പ്രവാസി മലയാളി ദുബൈയിൽ...

Read More >>
കോഴിക്കോട് സ്വദേശി സലാലയിൽ മരിച്ചു

May 16, 2025 05:33 PM

കോഴിക്കോട് സ്വദേശി സലാലയിൽ മരിച്ചു

കോഴിക്കോട് സ്വദേശി സലാലയിൽ...

Read More >>
തീർഥാടകരുടെ ആരോഗ്യ സുരക്ഷ; 300 അംഗ മെഡിക്കൽ സംഘം സജ്ജം

May 16, 2025 02:44 PM

തീർഥാടകരുടെ ആരോഗ്യ സുരക്ഷ; 300 അംഗ മെഡിക്കൽ സംഘം സജ്ജം

സൗദിയിൽ ഇന്ത്യൻ ഹജ് തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ സൗകര്യങ്ങളുമായി ഇന്ത്യൻ ഹജ്...

Read More >>
Top Stories