മനാമ : ബഹ്റൈനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കിയ തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഔട്ട്ഡോറിലും ഇന്‍ഡോറിലും മാസ്ക് ധരിക്കുന്നത് ഇഷ്ടാനുസരണമാകാമെന്ന് കൊവിഡ് പ്രതിരോധത്തിനുള്ള ദേശീയ മെഡിക്കല്‍ സമിതി അറിയിച്ചു.
മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കിയെങ്കിലും പ്രായമായവരെയും വിട്ടുമാറാത്ത രോഗങ്ങളുള്ളവരെയും സന്ദര്‍ശിക്കുമ്പോള്‍ മാസ്ക് ധരിക്കുന്നത് നല്ലതാണെന്ന് മെഡിക്കല്‍ സമിതി വ്യക്തമാക്കി.
കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നടപ്പിലാക്കിയിരുന്ന ട്രാഫിക് ലൈറ്റ് സംവിധാനം ഒഴിവാക്കാനും തീരുമാനമായി.
നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് പുതിയ തീരുമാനം. എന്നാല്‍ ഭാവിയില്‍ വേണ്ടി വന്നാല്‍ വീണ്ടും നടപ്പാക്കുമെന്ന് മെഡിക്കല്‍ സമിതി വിശദമാക്കി.
In Bahrain, the decision to make wearing a mask mandatory in public places has come into effect