https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

സന്തോഷവാർത്ത...! ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഇന്ന് മുതൽ; തുക വീട്ടിലെത്തിക്കാൻ നിർദ്ദേശം

സന്തോഷവാർത്ത...! ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഇന്ന് മുതൽ; തുക വീട്ടിലെത്തിക്കാൻ നിർദ്ദേശം
2026-07-24T07:26:00 | By Athira V
#Kerala Pension #Social Security Pension #Kerala Government #Pension Distribution #1095 Crore

തിരുവനന്തപുരം: ( www.truevisionnews.com) സംസ്ഥാനത്തെ 51 ലക്ഷത്തിലധികം പേർക്ക് ആശ്വാസമായി ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഇന്ന് മുതൽ. പെൻഷൻ വിതരണത്തിനായി 1095 കോടി രൂപ സർക്കാർ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത് നിലവിൽ 51,11,908 പേരാണ് വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങുന്നത്.

വാർധക്യ, വിധവ, ഭിന്നശേഷി പെൻഷനുകൾ ഉൾപ്പെടെയുള്ളവ ഇതിൽ ഉൾപ്പെടും. ഇതുകൂടാതെ ദേശീയ സാമൂഹ്യ സഹായ പദ്ധതി പ്രകാരം 8,46,456 പേർക്കും പെൻഷൻ ലഭിക്കുന്നുണ്ട്.അടുത്ത മാസം മൂന്നാം തീയതിക്ക് മുൻപ് എല്ലാ ഗുണഭോക്താക്കൾക്കും പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നാണ് സർക്കാരിന്റെ നിർദേശം.

സഹകരണ ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, ബാങ്കുകൾ എന്നിവ വഴിയാണ് തുക വിതരണം ചെയ്യുന്നത്.അതേസമയം പെൻഷൻ മുടങ്ങാതെ നൽകുന്നതിന് മുൻ സർക്കാരിന്റെ കാലത്ത് രൂപീകരിച്ച പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം സഹകരണ വകുപ്പ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടു.

പെൻഷൻ കമ്പനിക്ക് വായ്പയായി തുക സമാഹരിക്കുന്നതിനാണ് ഈ കൺസോർഷ്യം ഉണ്ടാക്കിയത്. 9 ശതമാനം പലിശയിൽ 3000 കോടി രൂപ സമാഹരിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ 1325 കോടി രൂപ മാത്രമാണ് സമാഹരിക്കാനായത്. സർക്കാരിൽ നിന്ന് തുക തിരികെ കിട്ടുന്നതിൽ കാലതാമസമുണ്ടെന്ന് സഹകരണ സംഘങ്ങൾ പരാതിപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിൽ പുതിയ കൺസോർഷ്യത്തിനുള്ള സാധ്യതകൾ യുഡിഎഫ് സർക്കാർ പരിശോധിക്കുന്നുണ്ട്. നിരവധി കുടുംബങ്ങളുടെ ഏക വരുമാന മാർഗമാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ. അതിനാൽ കൃത്യസമയത്ത് വിതരണം ഉറപ്പാക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കി.

Content Highlight: Kerala Social Security Pension July Distribution Started For 51 Lakh Beneficiaries

#Kerala Pension #Social Security Pension #Kerala Government #Pension Distribution #1095 Crore

Next TV

adimage
Related Stories
നെൽക്കൃഷി മുടങ്ങി, വെളിച്ചെണ്ണവിലയും കുതിച്ചു; ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

Jul 24, 2026 09:16 AM

നെൽക്കൃഷി മുടങ്ങി, വെളിച്ചെണ്ണവിലയും കുതിച്ചു; ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

അരിയുടെയും വെളിച്ചെണ്ണയുടെയും വില വൻതോതിൽ ഉയരുന്നു. നെൽകൃഷി മുടങ്ങിയതും തേങ്ങയുടെ കുറവും കാരണം ഓണവിപണിയിൽ വിലക്കയറ്റം. സാധാരണക്കാർക്ക് കനത്ത...

Read More >>
ഹെൽമറ്റും ബെൽറ്റും ഇടാൻ മറക്കല്ലേ! ഡ്രൈവർമാരെ നിങ്ങളറിഞ്ഞോ... എ.ഐ ക്യാമറകൾ വീണ്ടും ആക്ടീവായി

Jul 24, 2026 09:16 AM

ഹെൽമറ്റും ബെൽറ്റും ഇടാൻ മറക്കല്ലേ! ഡ്രൈവർമാരെ നിങ്ങളറിഞ്ഞോ... എ.ഐ ക്യാമറകൾ വീണ്ടും ആക്ടീവായി

കെൽട്രോണുമായി ധാരണയായതോടെ സംസ്ഥാനത്തെ 726 എഐ ക്യാമറകളും വീണ്ടും പ്രവർത്തനമാരംഭിച്ചു. ജിയോ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു. നിയമലംഘനങ്ങൾക്ക് പിഴ...

Read More >>
കുരുക്ക് മുറുകുന്നു...;  വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Jul 24, 2026 09:09 AM

കുരുക്ക് മുറുകുന്നു...; വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കാഫിർ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ ഇന്ന് അറസ്റ്റ് ചെയ്യും. സ്ക്രീൻഷോട്ട് നിർമിച്ചത് ജിതിൻ...

Read More >>
അനുമതി ലംഘിച്ച് 'ആസാദി പാട്ടും പ്രതിഷേധവും'; കൊച്ചിയിൽ റാപ്പർ വേടന്റെ പരിപാടിക്കെതിരെ പൊലീസ് കേസ്

Jul 24, 2026 09:01 AM

അനുമതി ലംഘിച്ച് 'ആസാദി പാട്ടും പ്രതിഷേധവും'; കൊച്ചിയിൽ റാപ്പർ വേടന്റെ പരിപാടിക്കെതിരെ പൊലീസ് കേസ്

ഡൽഹി വിദ്യാർഥി സമരത്തിന് പിന്തുണയുമായി കൊച്ചിയിൽ വേടൻ പങ്കെടുത്ത പരിപാടി. അനുമതിയില്ലാതെ ഗതാഗതം തടസപ്പെടുത്തിയെന്ന് കാണിച്ച് 99 പേർക്കെതിരെ...

Read More >>
മറയൂരിൽ സ്കൂൾ കുട്ടിയെ കാട്ടുപോത്ത് കൊമ്പിൽ തൂക്കിയെറിഞ്ഞു; എട്ടുവയസ്സുകാരന് ഗുരുതര പരിക്ക്

Jul 24, 2026 08:31 AM

മറയൂരിൽ സ്കൂൾ കുട്ടിയെ കാട്ടുപോത്ത് കൊമ്പിൽ തൂക്കിയെറിഞ്ഞു; എട്ടുവയസ്സുകാരന് ഗുരുതര പരിക്ക്

ഇടുക്കി മറയൂരിൽ സ്കൂളിൽ പോകാൻ ഓട്ടോ കാത്തുനിന്ന 8 വയസ്സുകാരനെ കാട്ടുപോത്ത് ആക്രമിച്ചു. കൊമ്പിൽ തൂക്കിയെറിഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി...

Read More >>
വിവാഹം കഴിഞ്ഞ് അഞ്ചാം മാസം, ഗർഭാശയ മുഴ മാറ്റാൻ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 25കാരി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

Jul 24, 2026 07:38 AM

വിവാഹം കഴിഞ്ഞ് അഞ്ചാം മാസം, ഗർഭാശയ മുഴ മാറ്റാൻ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 25കാരി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

ആലപ്പുഴ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭാശയ മുഴ നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ 25കാരി സ്വാതി മരിച്ചു. ചികിത്സാ പിഴവ് ആരോപിച്ച്...

Read More >>
Top Stories

adimage
News Roundup

adimage adimage
Entertainment News

adimage