https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ശ്വാസതടസ്സവും അസ്വസ്ഥതയും...! തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു

ശ്വാസതടസ്സവും അസ്വസ്ഥതയും...! തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു
2026-07-24T14:46:00 | By Susmitha Surendran
#Thiruvananthapuram Medical College #Gas Leak #Emergency #Yellow Zone #Kerala Health

തിരുവനന്തപുരം: ( https://truevisionnews.com/) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വാതക ചോർച്ചയെന്ന് സംശയം. അത്യാഹിത വിഭാഗത്തിന് കീഴിലുള്ള യെല്ലോ സോണിലാണ് ഗ്യാസ് ലീക്ക് ഉണ്ടായതായി സംശയിക്കുന്നത്.

തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ഇവിടെയുണ്ടായിരുന്ന രോഗികളെ ഗ്രീൻ സോണിലേക്ക് മാറ്റിയിട്ടുണ്ട്. യെല്ലോ സോൺ ഒബ്‌സർവേറ്ററി വാർഡായാണ് പ്രവർത്തിക്കുന്നത്. ഇന്ന് ഉച്ചയോടെ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശ്വാസതടസ്സവും വലിയ തോതിലുള്ള അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.

ഉടൻ തന്നെ ആശുപത്രി അധികൃതർ ജാഗ്രത പാലിക്കുകയും രോഗികളെ സുരക്ഷിതമായി മാറ്റുകയും ചെയ്തു. നിലവിൽ ആശങ്കപ്പെടേണ്ട അടിയന്തര സാഹചര്യമില്ലെന്നാണ് ലഭിക്കുന്ന വിവരം. എയർകണ്ടീഷണർ സംവിധാനങ്ങളിലോ ഓക്സിജൻ സപ്ലൈ ലൈനുകളിലോ ഉള്ള തകരാറാണോ അതോ മറ്റെന്തെങ്കിലും പുകയോ വാതകമോ ആണോ ചോർന്നത് എന്ന് കണ്ടെത്താൻ വിദഗ്ധ സംഘം പരിശോധന നടത്തിവരികയാണ്.

Content Highlight: Gas Leak Suspected At Thiruvananthapuram Medical College Casualty, Patients Shifted

#Thiruvananthapuram Medical College #Gas Leak #Emergency #Yellow Zone #Kerala Health

Next TV

adimage
Related Stories
വടകരയിലെ കോൺഗ്രസ് നേതാവിൻ്റെ വീട്ടുമുറ്റത്തെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

Jul 24, 2026 03:59 PM

വടകരയിലെ കോൺഗ്രസ് നേതാവിൻ്റെ വീട്ടുമുറ്റത്തെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

വടകര കടത്തനാട് ലേബർ സൊസൈറ്റിയിൽ 22 ലക്ഷം നിക്ഷേപിച്ച് നഷ്ടമായതിനെ തുടർന്ന് ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്തു. കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യ...

Read More >>
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: അഞ്ച്  ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, 28 വരെ തുടരും

Jul 24, 2026 03:47 PM

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, 28 വരെ തുടരും

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. 28 വരെ ശക്തമായ മഴ തുടരാൻ സാധ്യത. അറബിക്കടലിൽ ശക്തമായ കാറ്റും....

Read More >>
13-ാം വയസ്സ് മുതൽ ലഹരിക്ക് അടിമ, 45 കുത്തുകൾ, 18 എണ്ണം കഴുത്തിൽ; പാളയത്തെ ബിജു വധക്കേസിൽ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ്; സമഗ്ര അന്വേഷണത്തിന് ആവശ്യം

Jul 24, 2026 03:32 PM

13-ാം വയസ്സ് മുതൽ ലഹരിക്ക് അടിമ, 45 കുത്തുകൾ, 18 എണ്ണം കഴുത്തിൽ; പാളയത്തെ ബിജു വധക്കേസിൽ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ്; സമഗ്ര അന്വേഷണത്തിന് ആവശ്യം

കോഴിക്കോട് പാളയത്ത് ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ് രാജൻ. 45 കുത്തുകളേറ്റ് കൊല്ലപ്പെട്ട...

Read More >>
നിങ്ങളെ തേടിയെത്തിയോ ആ സുവർണ ഭാഗ്യം? സുവർണ കേരളം SK-62 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Jul 24, 2026 03:31 PM

നിങ്ങളെ തേടിയെത്തിയോ ആ സുവർണ ഭാഗ്യം? സുവർണ കേരളം SK-62 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സുവർണ കേരള SK-62 ലോട്ടറി ഫലം പുറത്ത്. RU 227527 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം 1 കോടി. രണ്ടാം സമ്മാനം 30 ലക്ഷം, മൂന്നാം സമ്മാനം 5 ലക്ഷം. ഗോർഖി ഭവനിൽ നടന്ന...

Read More >>
 പി.കെ ശ്രീമതിയെ വ്യക്തിഹത്യ ചെയ്ത സംഭവം; വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ നടപടിക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദേശം

Jul 24, 2026 03:30 PM

പി.കെ ശ്രീമതിയെ വ്യക്തിഹത്യ ചെയ്ത സംഭവം; വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ നടപടിക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദേശം

സി.പി.എം നേതാവ് പി.കെ. ശ്രീമതിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഘ്പരിവാർ അനുകൂല യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി. അന്വേഷണത്തിന് മുഖ്യമന്ത്രി...

Read More >>
നെറ്റ്‌വർക്ക് സീറോ ആണോ? പേടിക്കണ്ട, ഇനി ബാങ്ക് ബാലൻസ് തീരുന്നതുവരെ 'ടാപ്പ്' ചെയ്ത് കാശടക്കാം

Jul 24, 2026 03:04 PM

നെറ്റ്‌വർക്ക് സീറോ ആണോ? പേടിക്കണ്ട, ഇനി ബാങ്ക് ബാലൻസ് തീരുന്നതുവരെ 'ടാപ്പ്' ചെയ്ത് കാശടക്കാം

ഇന്റർനെറ്റ് ഇല്ലാതെയും യുപിഐ പേയ്മെന്റ് സാധിക്കുന്ന ഓഫ്‌ലൈൻ ടാപ്പ് ആൻഡ് പേ ഫീച്ചർ ഇന്ത്യയിൽ വരുന്നു. NFC സാങ്കേതികവിദ്യ, 2000 രൂപ വരെ പരിധി, മെട്രോ,...

Read More >>
Top Stories

adimage
News Roundup

adimage adimage adimage