വയറിലൊളിപ്പിച്ച് കൊക്കെയ്‍ന്‍ ഗുളികകള്‍ കൊണ്ടുവന്ന വിദേശിക്ക് ദുബൈയില്‍ ശിക്ഷ

വയറിലൊളിപ്പിച്ച് കൊക്കെയ്‍ന്‍ ഗുളികകള്‍ കൊണ്ടുവന്ന വിദേശിക്ക് ദുബൈയില്‍ ശിക്ഷ
May 18, 2022 08:22 AM | By Anjana Shaji

ദുബൈ : വയറില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കൊണ്ടുവന്ന വിദേശിക്ക് ദുബൈയില്‍ 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. 43 വയസുകാരനായ പ്രതി കൊക്കെയ്‍ന്‍ ക്യാപ്‍സ്യൂളുകളാണ് സ്വന്തം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.

സംശയകരമായ പെരുമാറ്റം കണ്ടാണ് ദുബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞത്. നിരോധിത വസ്‍തുക്കള്‍ എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചെങ്കിലും ഇയാള്‍ നിഷേധിച്ചു.

എന്നാല്‍ പ്രത്യേക ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇയാളുടെ ശരീരത്തിനുള്ളില്‍ മയക്കുമരുന്ന് ഗുളികകളുണ്ടെന്ന് കണ്ടെത്തുകയായിരിരുന്നു. ഇതോടെ താന്‍ കൊക്കെയ്‍ന്‍ കൊണ്ടുവന്നിട്ടുണ്ടെന്നും വയറിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്തുന്നതിന് 1000 ഡോളര്‍ പ്രതിഫലം ലഭിച്ചതായും ഇയാള്‍ സമ്മതിച്ചു.

കസ്റ്റംസ് ഓഫീസര്‍മാര്‍ പ്രതിയെ ദുബൈയിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ നര്‍ക്കോട്ടിക് കണ്‍ട്രോളിന് കൈമാറി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചാണ് ഇയാളുടെ ശരീരത്തില്‍ നിന്ന് ലഹരിഗുളികകള്‍ പുറത്തെടുത്തത്.

പബ്ലിക് പ്രോസിക്യൂഷന്‍ ചോദ്യം ചെയ്‍തപ്പോഴും പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു.

Dubai sentences foreigner for smuggling cocaine

Next TV

Related Stories
ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി

Jul 4, 2022 06:37 AM

ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി

അബുദാബി ബിഗ് ടിക്കറ്റിന്റെ 241-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (32 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ സഫ്വാന്‍...

Read More >>
എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

Jul 3, 2022 09:54 PM

എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

പറക്കലിനിടയിലാണ് വിമാനത്തിന്റെ 22 ടയറുകളില്‍ ഒരെണ്ണം പൊട്ടിയതായി...

Read More >>
മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു

Jul 3, 2022 09:34 PM

മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു

മലയാളി റിയാദില്‍ കുഴഞ്ഞുവീണ്...

Read More >>
ഒമാനിലെ  റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു

Jul 3, 2022 08:25 PM

ഒമാനിലെ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു

ഒമാനിലെ ആദം-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍...

Read More >>
ഒമാനില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

Jul 3, 2022 07:26 PM

ഒമാനില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

Read More >>
കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

Jul 3, 2022 02:56 PM

കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

കുവൈത്തിലെ പ്രമുഖ മലയാളി ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി (51) നാട്ടിൽ...

Read More >>
Top Stories