ബലി പെരുന്നാള്‍…ദുബായില്‍ നിന്ന് 500 തടവുകാരെ വിട്ടയക്കും

ബലി പെരുന്നാള്‍ പ്രമാണിച്ചു ദുബായില്‍ നിന്ന് 430 തടവുകാരെയും അജ്മാനില്‍ നിന്ന് 70 പേരെയും വിട്ടയക്കും.ദുബായിലെ വിവിധ രാജ്യക്കാരായ തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഉത്തരവിട്ടത്.

Loading...

അജ്മാനിലെ ജയിലുകളില്‍ നിന്ന് 70 പേരെ മോചിപ്പിക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഎമിയാണ് ഉത്തരവിറക്കിയത്.ശിക്ഷാ കാലാവധിയില്‍ മികച്ച സ്വഭാവം കാണിച്ചവരെയും നിരാശ്രയരായ കുടുംബത്തിനടുത്തെത്തേണ്ടത് അത്യാവശ്യമായവരെയുമാണ് വിട്ടയക്കുക.നേരത്തെ യുഎഇ പ്രസി‍ഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 669 തടവുകാരെ വിട്ടയക്കാന്‍ ഉത്തരവിട്ടിരുന്നു

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *