റിയാദ് : ഹജ്ജ് കര്‍മത്തിന് ഭാര്യയോടൊപ്പം സൗദിയിലെത്തിയ മലയാളി മദീനയില്‍ മരിച്ചു. കൊല്ലം കണ്ണനല്ലൂര്‍ കുളപ്പാടം പരേതനായ അലിയാരുകുഞ്ഞ് മുസ്ലിയാരുടെ മകന് അബ്ദുറഹീം മുസ്ലിയാര് (62) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പ്രാര്‍ഥന കഴിഞ്ഞിരിക്കവേ താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
നെടുമങ്ങാട്, വാമനപുരം, ചടയമംഗലം, പഴയാറ്റിന്‍കുഴി, പരവൂര്‍, ഇടവ, ഓയൂര്‍ എന്നിവിടങ്ങളില്‍ ഖത്തീബ് ആയും സദര്‍ മുഅല്ലിമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നിലവില്‍ കണ്ണനല്ലൂര്‍ ചിഷ്തിയ മദ്റസയില്‍ സേവനം അനുഷ്ഠിച്ച് വരുകയായിരുന്നു. മൃതദേഹം മദീനയില്‍ ഖബറടക്കി.
ഭാര്യ: ഹബീബ. മക്കള്‍: മുഹമ്മദ് അനസ്, മുഹമ്മദ് അന്‍വര്‍, മുഹമ്മദ് അസ്ഹറുദ്ദീന്. മരുമകള്‍: സൗമി.
A Malayali on Hajj died in Madinah