പ്രവാസികളെ കാ​ത്ത്​ സൗ​ദി വി​പ​ണി

പ്രവാസികളെ കാ​ത്ത്​ സൗ​ദി വി​പ​ണി
Oct 17, 2021 02:20 PM | By Shalu Priya

റി​യാ​ദ് : കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന്​ നി​ർ​ത്തി​വെ​ച്ച വി​മാ​ന സ​ർ​വി​സു​ക​ൾ പൂ​ർ​ണ​മാ​യും പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സൗ​ദി വിപണി. സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് ര​ണ്ട് ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച് പ്ര​തി​രോ​ധ​ശേ​ഷി നേ​ടി​യ​വ​ർ​ക്ക് രാ​ജ്യ​ത്തേ​ക്ക് നേ​രി​ട്ടു പ്ര​വേ​ശി​ക്കാ​ൻ ആ​ഗ​സ്​​റ്റ്​ അ​വ​സാ​ന വാ​ര​മാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യ​ത്.

ഇ​തോ​ടെ ഒ​ന്ന​ര വ​ർ​ഷ​മാ​യി ഗു​രു​ത​ര പ്ര​തി​സ​ന്ധി നേ​രി​ട്ട ചെ​റു​കി​ട വ​ൻ​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ നേ​രി​യ ച​ല​ന​മു​ണ്ടാ​യി.നി​ല​വി​ൽ സൗ​ദി​യി​െ​ല വ​ലി​യ​വി​ഭാ​ഗം പ്ര​വാ​സി​ക​ളും ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ അ​വ​രു​ടെ അ​വ​ധി​ക്കു​ള്ള പോ​ക്കു​വ​ര​വു​ക​ൾ തു​ട​ങ്ങി​യ​ത് വി​പ​ണി​യി​ൽ അ​ന​ക്ക​മു​ണ്ടാ​ക്കി.

വി​മാ​ന സ​ർ​വി​സ് പൂ​ർ​ണ​മാ​യും പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ട്ട് ആ​ളു​ക​ൾ സൗ​ദി​യി​ലെ​ത്തി തു​ട​ങ്ങി​യാ​ലേ പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യും ക​ര​ക​യ​റാ​നാ​കൂ എ​ന്നാ​ണ് സം​രം​ഭ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. ഇ​ന്ത്യ​ക്ക് പു​റ​മെ പാ​കി​സ്​​താ​ൻ, ഇ​ന്തോ​നേ​ഷ്യ, ഈ​ജി​പ്ത്, തു​ർ​ക്കി, ബ്ര​സീ​ൽ, എ​ത്യോ​പ്യ, അ​ഫ്ഗാ​നി​സ്​​താ​ൻ, ലെ​ബ​നാ​ൻ, വി​യ​റ്റ്നാം എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും വി​മാ​ന സ​ർ​വി​സ് ഇ​നി​യും സാ​ധ​ര​ണ രീ​തി​യി​ൽ പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.

സൗ​ദി​യി​ലെ പ്ര​ധാ​ന ചെ​റു​കി​ട വാ​ണി​ജ്യ ന​ഗ​ര​ങ്ങ​ളാ​യ റി​യാ​ദി​ലെ ബ​ത്ഹ, ജി​ദ്ദ​യി​ലെ ഷ​റ​ഫി​യ്യ, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ദ​മ്മാം, അ​സീ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ഖ​മീ​സ് മു​ശൈ​ത്ത് തു​ട​ങ്ങി ചെ​റു​കി​ട​ക്കാ​രും തെ​രു​വ് ക​ച്ച​വ​ട​ക്കാ​രും അ​ര​ങ്ങ് വാ​ഴു​ന്ന ന​ഗ​ര​ങ്ങ​ളി​ൽ ഇ​വ​രു​ടെ പ്ര​ധാ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​ന്ത്യ, പാ​കി​സ്താ​ൻ, ഇ​ന്തോ​നേ​ഷ്യ എ​ന്നീ രാ​ജ്യ​ക്കാ​രും കൂ​ടി​യാ​ണ്​.

സൗ​ദി എ​ൻ​റ​ർ​ടൈ​ൻ​മെൻറ്​ അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ച റി​യാ​ദ് സീ​സ​ൺ ഉ​ൾ​െ​പ്പ​ടെ സൗ​ദി​യു​ടെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ ന​ട​ക്കു​ന്ന സീ​സ​ൺ വി​നോ​ദ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ സൗ​ദി​യി​ലെ​ത്തു​ന്ന​ത് വി​പ​ണി സ​ജീ​വ​മാ​കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്​​ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

പ്ര​തി​സ​ന്ധി​യോ​ട് പൊ​രു​തി മാ​സ​ങ്ങ​ൾ പി​ടി​ച്ചു​നി​ന്നെ​ങ്കി​ലും പ​ല​ർ​ക്കും ക​ച്ച​വ​ടം പൂ​ട്ടേ​ണ്ടി​വ​ന്നു. വ​ൻ​കി​ട ക​മ്പ​നി​ക​ൾ പ​ല​രും തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ് വ​രു​ത്തി. ഇ​തു​വ​ഴി മ​ല​യാ​ളി​ക​ൾ ഉ​ൾ​െ​പ്പ​ടെ നൂ​റു ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്‌​ട​മാ​യി.

ജീ​വ​ന​ക്കാ​രു​ടെ ഇ​ഖാ​മ സൗ​ജ​ന്യ​മാ​യി പു​തു​ക്കി​യും സ്വ​ദേ​ശി​ക​ളു​ടെ ശ​മ്പ​ള​ത്തി​െൻറ വി​ഹി​തം ന​ൽ​കി​യും വി​സ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യും സ​ർ​ക്കാ​ർ സം​രം​ഭ​ക​രെ ചേ​ർ​ത്തു നി​ർ​ത്തി​യ​പ്പോ​ൾ കെ​ട്ടി​ട ഉ​ട​മ​ക​ൾ ന​ല്ലൊ​രു​വി​ഭാ​ഗം ചെ​റി​യ തോ​തി​ലെ​ങ്കി​ലും വാ​ട​ക ഇ​ള​വ് ന​ൽ​കി പ്ര​തി​സ​ന്ധി​യി​ൽ താ​ങ്ങാ​യി.

ജോ​ലി​യാ​വ​ശ്യ​ത്തി​നും തീ​ർ​ഥാ​ട​ന​ത്തി​നും സൗ​ദി​യി​ൽ എ​ത്തു​ന്ന​വ​ർ ഉ​ൾ​െ​പ്പ​ടെ രാ​ജ്യ​ത്തേ​ക്കു​ള്ള വ​ര​വു പോ​ക്കു​ക​ൾ 2020ൽ ​തു​ട​ക്ക​ത്തി​ൽ ത​ന്നെ പൂ​ർ​ണ​മാ​യും നി​ല​ച്ചി​രു​ന്നു. കോ​വി​ഡി​െൻറ തു​ട​ക്ക​ത്തി​ൽ സ്വ​ദേ​ശ​ത്തേ​ക്ക് തി​രി​ച്ച കു​ടും​ബ​ങ്ങ​ളും കു​ട്ടി​ക​ളും ഇ​ന്ത്യ​യി​ൽ​നി​ന്ന് വാ​ക്സി​ൻ എ​ടു​ത്ത​വ​രാ​ണ്. അ​വ​ർ​ക്ക് തി​രി​കെ സൗ​ദി​യി​ൽ എ​ത്താ​നും നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്ക​ണം. മൂ​ന്നും നാ​ലും കു​ട്ടി​ക​ളു​ള്ള കു​ടും​ബ​ത്തി​ന് മ​റ്റൊ​രു രാ​ജ്യ​ത്ത് 14 ദി​വ​സം ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യാ​ൻ വ​ലി​യൊ​രു തു​ക ​െച​ല​വു വ​രും. ഇ​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​വു​ന്ന​തി​ല​പ്പു​റ​മാ​ണ്.

കു​ടും​ബ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ സൗ​ദി​യി​േ​ല​ക്ക് മ​ട​ങ്ങി​യാ​ലേ ജ്വ​ല്ല​റി​ക​ൾ, ബ്യൂ​ട്ടി പാ​ർ​ല​റു​ക​ൾ, വ​സ്ത്ര മാ​ർ​ക്ക​റ്റ്, ​റ​സ്​​റ്റാ​റ​ൻ​റ്, യൂ​നി​ഫോം, ത​യ്യ​ൽ ക​ട​ക​ൾ, വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നീ മേ​ഖ​ല ക​ര ക​യ​റൂ. സൗ​ദി​യി​ൽ ഇ​നി നാ​ലു മാ​സ​ത്തോ​ളം ശൈ​ത്യ​കാ​ല​മാ​ണ്. ത​ണു​പ്പി​നെ നേ​രി​ടാ​നു​ള്ള വ​സ്ത്ര​ങ്ങ​ളും ജാ​ക്ക​റ്റു​ക​ളും ബ​ന്ധ​പ്പെ​ട്ട വ​സ്തു​ക്ക​ളും ന​ന്നാ​യി വി​റ്റു​പോ​കു​ന്ന സ​മ​യം. പ​േ​ക്ഷ ഇ​ത്ത​വ​ണ ക​ണ​ക്കി​ലേ​റെ സ്​​റ്റോ​ക്ക് ചെ​യ്യാ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ധൈ​ര്യം പോ​ര. ഈ ​മാ​സം ത​ന്നെ വി​മാ​ന സ​ർ​വി​സ് പു​നഃ​സ്ഥാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ: ​ഔ​സാ​ഫ് സ​യീ​ദ് ക​ഴി​ഞ്ഞ​ദി​വ​സം സൂ​ച​ന ന​ൽ​കി​യി​രു​ന്നു.",

saudi waits for expacts for business

Next TV

Related Stories
യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

Dec 7, 2021 05:28 PM

യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‍കൂളുകളും സര്‍വകലാശാലകളും ...

Read More >>
യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

Dec 7, 2021 11:57 AM

യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

ചർമത്തിലും സന്ധികളിലും പഴുപ്പ് നിറഞ്ഞ കുരുക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇടത് കാൽമുട്ടിന്റെ മധ്യഭാഗത്തായിരുന്നു...

Read More >>
സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

Dec 5, 2021 07:45 AM

സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

സൗദിയില്‍ മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍...

Read More >>
യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

Dec 3, 2021 09:37 PM

യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും ഫ്രാന്‍സും...

Read More >>
ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

Dec 2, 2021 12:59 PM

ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

സ്​​ഥി​തി മെ​ച്ച​പ്പെ​ട്ടെന്ന തോ​ന്ന​ലി​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്നും...

Read More >>
വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

Dec 2, 2021 12:29 PM

വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല....

Read More >>
Top Stories