'ഉയരും കൂടുന്തോറും ചായയുടെ രുചിയും കൂടും'; ഐൻ ദുബായുടെ ഏറ്റവും ഉയരത്തിൽ കയറി, ഹംദാൻ ചായ കുടിക്കുന്ന വീഡിയോ വൈറല്‍

'ഉയരും കൂടുന്തോറും ചായയുടെ രുചിയും കൂടും'; ഐൻ ദുബായുടെ ഏറ്റവും ഉയരത്തിൽ കയറി, ഹംദാൻ ചായ കുടിക്കുന്ന വീഡിയോ വൈറല്‍
Oct 21, 2021 08:46 PM | By Shalu Priya

ദുബായ് : ഉയരും കൂടുന്തോറും ചായയുടെ രുചിയും കൂടും എന്ന്​ പണ്ട് മോഹൻലാൽ ഒരു പരസ്യത്തിൽ പറയുന്നുണ്ട്​. എന്നാൽ, ആരും കയറാൻ ഭയക്കുന്ന 'ഐൻ ദുബൈ'യുടെ കാബിന്റെ മുകളിലിരുന്ന്​ ചായ കുടിക്കുന്ന വീഡിയോ പോസ്​റ്റ്​ ചെയ്​ത്​​ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം.ദുബൈ ജുമൈറ ബീച്ചിലെ ബ്ലൂ വാട്ടൽ ദ്വീപിൽ സ്​ഥാപിച്ച 250 മീറ്റർ ഉയരുമുള്ള 'ഐൻ ദുബൈ'യുടെ ഉദ്​ഘാടന ദിവസമാണ്​ ശൈഖ്​ ഹംദാന്റെ സാഹസീക പ്രകടനം ഒരിക്കൽ കൂടി ലോകം ദർശിച്ചത്​.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫെറി വീലാണിത്​. ഹംദാ​ന്റെ സോഷ്യൽ മീഡിയയിൽ പോസ്​റ്റ്​ ചെയ്​ത വീഡിയോ മിനിറ്റുകൾക്കകം വൈറലായി. ഐൻ ദുബൈക്ക്​ 48 ഹൈടെക്​ കാബിനുകൾ ഉണ്ട്​.

ഒരേസമയം 1750 പേർക്ക്​ കയറാം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഒബ്​സർവേഷൻ വീലാണിത്​. ദുബൈയുടെ കണ്ണ്​ എന്നർത്ഥം വരുന്ന 'ഐൻ ദുബൈ'യിൽ ​പ്രവേശന നിരക്ക്​ 130 ദിർഹം മുതലാണ്​. വളയത്തി​ന്റെ ഓരോ കാലിനും 126മീറ്റർ നീളമുണ്ട്​​.

ഇതിൽ സ്​ഥാപിച്ച ഓരോ ഗ്ലാസിൽ നിർമിച്ച കാബിനുകൾ 820 അടി വരെ ഉയരുകയും ദുബൈയുടെ 360 ഡിഗ്രി പനോരമ കാഴ്​ചക്ക്​ അവസരമൊരുക്കുകയും ചെയ്യും. എട്ടു റിമ്മുകളാണ്​ ഐൻ ദുബൈയുടെ ചക്രത്തിലുള്ളത്​. ഉയരങ്ങളിൽ റെക്കോഡ്​ തീർക്കുന്ന ദുബൈയുടെ ഉയരങ്ങളുടെ പട്ടികയിലെ മറ്റൊരു പൊൻതൂവലാണ്​ ഐൻ ദുബൈ.

hamdan top of ain dubai

Next TV

Related Stories
 ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

Dec 8, 2021 11:09 PM

ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

തമിഴ്‍നാട്ടിലുണ്ടായ ഹെലികോപ്‍ടർ അപകടത്തിൽ ജീവൻ നഷ്ടപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം...

Read More >>
മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

Dec 8, 2021 10:50 PM

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍...

Read More >>
പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

Dec 8, 2021 09:04 PM

പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

മലയാളി ജിദ്ദയിൽ ഹൃദയസ്തംഭനം മൂലം...

Read More >>
യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

Dec 8, 2021 08:04 PM

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം...

Read More >>
ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

Dec 8, 2021 04:20 PM

ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഇന്ത്യക്കാർക്ക് ഉംറക്ക് നേരിട്ട് വീസകൾ അനുവദിച്ചു...

Read More >>
ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ചയിലേക്ക്; നേട്ടം പ്രവാസികൾ

Dec 8, 2021 03:37 PM

ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ചയിലേക്ക്; നേട്ടം പ്രവാസികൾ

ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ടാഴ്ചത്തെ താഴ്ചയിലേക്കു എത്തിയതോടെ ദിർഹം-രൂപ വിനിമയ നിരക്കിലെ നേട്ടം സ്വന്തമാക്കി...

Read More >>
Top Stories