വിവാഹബന്ധം വേര്‍പെടുത്തിയതിന് വധഭീഷണിയുമായി യുവാവ്

വിവാഹബന്ധം വേര്‍പെടുത്തിയതിന് വധഭീഷണിയുമായി യുവാവ്
Oct 22, 2021 01:38 PM | By Shalu Priya

അബുദാബി : മു​ന്‍ഭാ​ര്യ​ക്കും ഭാ​ര്യാ​പി​താ​വി​നു​മെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും അ​പ​വാ​ദം പ​ര​ത്തു​ക​യും ചെ​യ്​​ത യു​വാ​വി​ന് അ​റു​പ​തി​നാ​യി​രം ദി​ര്‍ഹം പി​ഴ. വാ​ട്‌​സ്ആ​പ്പി​ലൂ​ടെ​യാ​ണ് യു​വാ​വ് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. യു​വ​തി​യും പി​താ​വും നേ​രി​ട്ട ബു​ദ്ധി​മു​ട്ടു​ക​ള്‍ക്ക് ന​ഷ്​​ട​പ​രി​ഹാ​ര​മാ​യാ​ണ് പി​ഴ. യു​വ​തി​യു​ടെ പി​താ​വാ​ണ് മു​ന്‍ മ​രു​മ​ക​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

യു​വാ​വി​ന്‍റെ അ​പ​വാ​ദ​പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ നേ​രി​ട്ട മാ​ന​സി​ക, ധാ​ര്‍മി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ക്ക് ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി പ​ത്തു​ല​ക്ഷം ദി​ര്‍ഹം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മൂ​ന്നു​വ​ര്‍ഷം മു​മ്പ് മ​ക​ള്‍ യു​വാ​വു​മാ​യി വി​വാ​ഹ​ബ​ന്ധം വേ​ര്‍പെ​ടു​ത്തി​യ​താ​യും, എ​ന്നാ​ല്‍ ഇ​യാ​ള്‍ മ​ക​ള്‍ക്കെ​തി​രെ അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും തു​ട​ര്‍ച്ച​യാ​യി ബു​ദ്ധി​മു​ട്ടി​ച്ചു​വ​രു​ക​യാ​യി​രു​ന്നു​വെ​ന്നും പി​താ​വ് കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ചു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ​ലി​യ തോ​തി​ല്‍ ദു​ഷ്പ്ര​ചാ​ര​ണം ന​ട​ത്തി​യ യു​വാ​വ് മ​ക​ളെ സ​മൂ​ഹ​ത്തി​നു മു​ന്നി​ല്‍ മോ​ശ​ക്കാ​രി​യാ​യി ചി​ത്രീ​ക​രി​ച്ചു​വെ​ന്നും പി​താ​വ് വ്യ​ക്ത​മാ​ക്കി. വി​വാ​ഹ​ബ​ന്ധ​ത്തി​ല്‍ ഇ​രു​വ​ര്‍ക്കും അ​ഞ്ചു മ​ക്ക​ളു​ണ്ട്. വി​വാ​ഹ​ബ​ന്ധം വേ​ര്‍പെ​ടു​ത്തി​യ​തി​നാ​ല്‍ മ​ക​ളെ​യും ത​ന്നെ​യും വ​ധി​ക്കു​മെ​ന്നും വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശ​മ​യ​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും യു​വ​തി​യു​ടെ പി​താ​വ് കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.

പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന് അ​ബൂ​ദ​ബി ക്രി​മി​ന​ല്‍ കോ​ട​തി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 30,000 ദി​ര്‍ഹം ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ യു​വാ​വി​ന് നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​തി​നെ​തി​രെ യു​വ​തി​യു​ടെ പി​താ​വ് അ​ബൂ​ദ​ബി കു​ടും​ബ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക ഇ​ര​ട്ടി​യാ​ക്കി കോ​ട​തി​യി​ല്‍നി​ന്ന് അ​നു​കൂ​ല ഉ​ത്ത​ര​വ് നേ​ടു​ക​യു​മാ​യി​രു​ന്നു.",

Young man with death threats for divorce

Next TV

Related Stories
കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

Dec 9, 2021 06:41 AM

കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

കുവൈത്തില്‍ കൊവിഡ് വൈറസിന്റ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ...

Read More >>
 ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

Dec 8, 2021 11:09 PM

ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

തമിഴ്‍നാട്ടിലുണ്ടായ ഹെലികോപ്‍ടർ അപകടത്തിൽ ജീവൻ നഷ്ടപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം...

Read More >>
മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

Dec 8, 2021 10:50 PM

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍...

Read More >>
പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

Dec 8, 2021 09:04 PM

പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

മലയാളി ജിദ്ദയിൽ ഹൃദയസ്തംഭനം മൂലം...

Read More >>
യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

Dec 8, 2021 08:04 PM

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം...

Read More >>
ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

Dec 8, 2021 04:20 PM

ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഇന്ത്യക്കാർക്ക് ഉംറക്ക് നേരിട്ട് വീസകൾ അനുവദിച്ചു...

Read More >>
Top Stories