---
title: "മസ്കറ്റിൽ മൂന്നിടങ്ങളിൽ 2026ഓ​ടെ കാ​റ്റാ​ടി വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കും "
english_title: "Wind power projects to start at three locations in Muscat by 2026"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/99811/wind-power-projects-to-start-at-three-locations-in-muscat-by-2026"
published_at: "2023-02-26T14:11:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb1bb2a1c9a_KATTADI_MASCAT.jpg"
keywords: []
---

# മസ്കറ്റിൽ മൂന്നിടങ്ങളിൽ 2026ഓ​ടെ കാ​റ്റാ​ടി വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കും 

> **Lead Summary:** **മ​സ്ക​ത്ത്:** ദു​കം, ജ​അ​ലാ​ൻ ബ​നീ ബു​ആ​ലി, ഹ​ർ​വീ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ 2026ഓ​ടെ കാ​റ്റാ​ടി വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കും.വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഈ ​വ​ൻ​പ​ദ്ധ​തി​ക്ക് ഒ​മാ​ൻ പ​വ​ർ ആ​ൻ​ഡ്​ വാ​ട്ട​ർ പ്രെ​ക്യു​യ​ർ​മെൻറ് ക​മ്പ​നി​യാ​ണ് മു​ത​ൽ മു​ട​ക്കു​ന്ന​ത്.

## Article Content

**മ​സ്ക​ത്ത്:** ദു​കം, ജ​അ​ലാ​ൻ ബ​നീ ബു​ആ​ലി, ഹ​ർ​വീ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ 2026ഓ​ടെ കാ​റ്റാ​ടി വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കും.വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഈ ​വ​ൻ​പ​ദ്ധ​തി​ക്ക് ഒ​മാ​ൻ പ​വ​ർ ആ​ൻ​ഡ്​ വാ​ട്ട​ർ പ്രെ​ക്യു​യ​ർ​മെൻറ് ക​മ്പ​നി​യാ​ണ് മു​ത​ൽ മു​ട​ക്കു​ന്ന​ത്.

ഇ​തി​നാ​യി ര​ണ്ട് ക​ൺ​സ​ൾ​ട്ട​ൻ​സി ടെ​ൻ​ഡ​റു​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി വാ​ണി​ജ്യ, സാ​മ്പ​ത്തി​ക ക​ൺ​സ​ൾ​ട്ട​ൻ​സി, നി​യ​മ ഉ​പ​ദേ​ശ സേ​വ​ന ക​ൺ​സ​ൾ​ട്ട​ൻ​സി എ​ന്നി​വ​ക്കു​ള്ള ടെ​ൻ​ഡ​റു​ക​ളാ​ണ് ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്.

വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ മാ​ലി​ന്യ മു​ക്ത​മാ​യ ഊ​ർ​ജ ഉ​ൽ​പാ​ദ​നം ന​ട​ത്താ​നു​ള്ള ഒ​മാ​ന്‍റെ കാ​ഴ്ച​പ്പാ​ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മൂ​ന്നി​ട​ങ്ങ​ളി​ൽ കാ​റ്റാ​ടി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ദു​കം, ജ​അ​ലാ​ൻ ബ​നീ ബു​ആ​ലി പ​ദ്ധ​തി​ക​ൾ 2026 ര​ണ്ടാം പാ​ദ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​ൽ ഹ​ർ​വീ​ൽ പ​ദ്ധ​തി 2026 അ​വ​സാ​ന പാ​ദ​ത്തി​ലാ​ണ് പൂ​ർ​ത്തി​യാ​വു​ക. ക​മ്പ​നി​യു​ടെ വെ​ബ്സൈ​റ്റി​ൽ ക​ൺ​സ​ൾ​ട്ട​ൻ​സി​യു​ടെ ടെ​ൻ​ഡ​ർ ടെ​ൻ​ഡ​ർ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ഇ​തി​ൽ വാ​ണി​ജ്യ സാ​മ്പ​ത്തി​ക ക​ൺ​സ​ൾ​ട്ട​ൻ​സി ടെ​ൻ​ഡ​റു​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി അ​ടു​ത്ത മാ​സം 22ആ​ണ്.

നി​യ​മോ​പ​ദേ​ശ ക​ൺ​സ​ൾ​ട്ട് ടെ​ൻ​ഡ​റു​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 23 ആ​ണ്. ഒ​മാ​ൻ ഇ​ത്ത​രം പാ​ര​മ്പ​ര്യേ​ത​ര മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഊ​ർ​ജം ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള ന​യം ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ന​ട​പ്പാ​ക്കി​യി​രു​ന്നു. 2025 ഓ​ടെ പ​ത്ത് ശ​ത​മാ​നം വൈ​ദ്യു​തി​യെ​ങ്കി​ലും ഇ​ത്ത​രം രീ​തി​യി​ൽ ഉ​ൽ​പാ​ദി​പ്പി​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

2030 ഓ​ടെ 30 ശ​ത​മാ​നം വൈ​ദ്യു​തി​യെ​ങ്കി​ലും ഇ​ത്ത​രം ഇ​ത്ത​രം മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഉ​ൽ​പാ​ദി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു. ഒ​മാ​ൻ പ​വ​ർ ആ​ൻ​ഡ്​ വാ​ട്ട​ർ പ്രെ​ക്യു​യ​ർ​മെൻറ് ക​മ്പ​നി സൗ​രോ​ർ​ജ, കാ​റ്റാ​ടി പ​ദ്ധ​തി​ക​ളി​ലൂ​ടെ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ലാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/99811/wind-power-projects-to-start-at-three-locations-in-muscat-by-2026)