#TouristSpot | സൗദി അറേബ്യ ഇനി ചൈനീസ് വിനോദ സഞ്ചാരികളുടെ കേന്ദ്രം

#TouristSpot | സൗദി അറേബ്യ ഇനി ചൈനീസ് വിനോദ സഞ്ചാരികളുടെ കേന്ദ്രം
Jun 25, 2024 08:17 PM | By VIPIN P V

റിയാദ്: (gccnews.in) ഈ വർഷം ജൂലൈ ഒന്ന് മുതൽ ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ഔദ്യോഗിക വിനോദസഞ്ചാര കേന്ദ്രമായി സൗദി അറേബ്യ.

ചൈനീസ് നഗരമായ ഷാങ്ഹായിൽ നടന്ന ഐ.ടി.ബി എക്സിബിഷനിൽ വിശിഷ്ടാതിഥി രാജ്യമായി പങ്കെടുക്കവേയാണ് സൗദി ചൈനയ്ക്ക് അംഗീകൃത ഡെസ്റ്റിനേഷൻ പദവി (എ.ഡി.എസ്) നൽകിയതായി പ്രഖ്യാപിച്ചത്.

നിരവധി ഉന്നതതല യോഗങ്ങളും ധാരണാപത്രങ്ങളുടെ ഒപ്പിടലും ഇരു രാജ്യങ്ങളുടെയും ടൂറിസം വകുപ്പുകൾ തമ്മിലുള്ള സഹകരണത്തിനുള്ള വിവിധ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് പ്രഖ്യാപനമുണ്ടായത്.

സൗദിയിലേക്ക് വിനോദസഞ്ചാരികളെ അയക്കുന്ന മൂന്നാമത്തെ വലിയ രാജ്യം എന്ന നിലയിൽ 2030ഓടെ 50 ലക്ഷത്തിലധികം ചൈനീസ് വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള അംഗീകൃതവും ഔദ്യോഗികവുമായ വിനോദസഞ്ചാര കേന്ദ്രമായി സൗദി അറേബ്യയെ ഉൾപ്പെടുത്തിയത് ഇരു രാജ്യങ്ങളുടെയും ടൂറിസം മേഖലകൾ തമ്മിലുള്ള സംയുക്ത ശ്രമങ്ങളിലും അടുത്ത സഹകരണത്തിലും കലാശിക്കുന്ന ഒരു സുപ്രധാന ഘട്ടമാണെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു.

2030ഓടെ 50 ലക്ഷത്തിലധികം ചൈനീസ് വിനോദസഞ്ചാരികളെ ആകർഷിക്കാൻ സൗദി ലക്ഷ്യമിടുന്നു.

രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ മൂന്നാമത്തെ വലിയ ഉറവിടമാണ് ചൈന. അവിടെ നിന്നുള്ള വിനോദസഞ്ചാരികളെ സ്വീകരിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

അസാധാരണവും പ്രചോദനാത്മകവുമായ ഒരു ടൂറിസം അനുഭവം ആസ്വദിക്കാൻ ചൈനീസ് വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നുവെന്നും ടൂറിസം മന്ത്രി പറഞ്ഞു.

#SaudiArabia #center #Chinese #tourists

Next TV

Related Stories
ജാഗ്രത വേണമെന്ന് നിർദേശം, യുഎഇയിൽ അപ്രതീക്ഷിത വേനൽമഴ

Jul 15, 2025 11:01 AM

ജാഗ്രത വേണമെന്ന് നിർദേശം, യുഎഇയിൽ അപ്രതീക്ഷിത വേനൽമഴ

യുഎഇയിലെ ചില പ്രദേശങ്ങളിൽ അപ്രതീക്ഷിതമായ വേനൽമഴ പെയ്തത്...

Read More >>
യുഎഇയിൽ താപനില ഉയരും; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

Jul 13, 2025 11:51 AM

യുഎഇയിൽ താപനില ഉയരും; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം....

Read More >>
അബുദാബിയില്‍ ഇനി ഡ്രൈവറില്ലാ വാഹനങ്ങള്‍; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി

Jul 11, 2025 11:32 PM

അബുദാബിയില്‍ ഇനി ഡ്രൈവറില്ലാ വാഹനങ്ങള്‍; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി

അബുദാബിയില്‍ ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണ ഓട്ടം...

Read More >>
കനത്ത ചൂടും സൂര്യാഘാതവും, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി കുവൈത്ത്

Jul 11, 2025 03:16 PM

കനത്ത ചൂടും സൂര്യാഘാതവും, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി കുവൈത്ത്

ഉഷ്ണതരംഗം, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി...

Read More >>
Top Stories










News Roundup






//Truevisionall