#mangofestival | മാമ്പഴോത്സവം: രുചിച്ചറിയാൻ എത്തിയത് പതിനായിരങ്ങൾ

#mangofestival | മാമ്പഴോത്സവം: രുചിച്ചറിയാൻ എത്തിയത് പതിനായിരങ്ങൾ
Jul 3, 2024 04:49 PM | By Athira V

ഖോർഫക്കാൻ (യുഎഇ) : പ്രാദേശിക മാമ്പഴത്തിന്റെ രുചിവൈവിധ്യവുമായി നടത്തിയ മൂന്നാമത് മാമ്പഴോത്സവത്തിന് ഖോർഫക്കാനിൽ സമാപനം. 3 ദിവസം നീണ്ട ഉത്സവത്തിൽ പതിനായിരത്തിലേറെ പേർ യുഎഇയുടെ മാങ്ങ രുചിച്ചറിയാൻ എത്തിയിരുന്നു.

30 കർഷകരും വിവിധ കമ്പനികളും പങ്കെടുത്ത മാംഗൊ ഫെസ്റ്റിവലിൽ 150ലേറെ ഇനം മാമ്പഴം പ്രദർശിപ്പിച്ചിരുന്നു. പ്രാദേശിക കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനുമാണ് ഉത്സവം സംഘടിപ്പിച്ചതെന്ന് ഖോർഫക്കാൻ നഗരസഭ അധ്യക്ഷൻ ഡോ. റാഷിദ് ഖമീസ് അൽ നഖ്ബി പറഞ്ഞു.

നൂതന സാങ്കേതിക വിദ്യയിലൂടെ മാമ്പഴ ഉൽപാദനം വർധിപ്പിക്കുന്നത് വിശദീകരിക്കുന്നതിന് വിദഗ്ധരെയും എത്തിച്ചിരുന്നു. പ്രദർശകരുടെയും ഇനങ്ങളുടെയും ഉൽപന്നങ്ങളുടെയും എണ്ണത്തിൽ മുൻവർഷത്തെക്കാൾ വർധനയുണ്ടായതും ഉത്സവത്തെ സമ്പന്നമാക്കി.

മികച്ച ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നവർക്കായി മത്സരവും ഒരുക്കിയിരുന്നു. സ്വാദ്, ഭംഗി, അലങ്കരിക്കൽ എന്നിവയിലായിരുന്നു മത്സരം. യുഎഇയിൽ സ്വദേശികൾ ഉൽപാദിപ്പിക്കുന്ന മാമ്പഴം ഭംഗിയായി പാക്ക് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനമായി നൽകുകയാണ് പതിവ്.

ഷാർജ ചേംബർ ഓഫ് കൊമേഴ്സിന്റെ സഹകരണത്തോടെ ഖോർഫക്കാൻ മുനിസിപ്പാലിറ്റിയാണ് മാമ്പഴോത്സവം സംഘടിപ്പിച്ചത്. ഒമാൻ, സൗദി എന്നിവിടങ്ങളിൽനിന്നുള്ളവരും മാമ്പഴോത്സവം കാണാൻ എത്തിയിരുന്നു.

#mango #festival #2024 #concluded #sharjah

Next TV

Related Stories
#greencity | സൗദി തലസ്ഥാന നഗരം ഇനി അടിമുടി പച്ചപ്പണിയും; രാഷ്ട്രസ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ പേരിൽ പുതിയ പാർക്ക് വരുന്നു

Jul 28, 2024 07:31 AM

#greencity | സൗദി തലസ്ഥാന നഗരം ഇനി അടിമുടി പച്ചപ്പണിയും; രാഷ്ട്രസ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ പേരിൽ പുതിയ പാർക്ക് വരുന്നു

മരുഭൂമിയാൽ ചുറ്റപ്പെട്ട റിയാദ് നഗരത്തെ പച്ചപ്പണിയിക്കാനുള്ള പദ്ധതിയായ ‘ഗ്രീൻ റിയാദി’ന്റെ ഭാഗമായാണ് റിയാദ് റോയൽ കമീഷൻ വിശാലമായ ഈ പാർക്ക്...

Read More >>
#datesexhibition | സൂഖ് വാഖിഫ് ഈന്തപ്പഴ പ്രദർശനം ജൂലൈ 23 മുതൽ

Jul 17, 2024 08:25 PM

#datesexhibition | സൂഖ് വാഖിഫ് ഈന്തപ്പഴ പ്രദർശനം ജൂലൈ 23 മുതൽ

വിദേശങ്ങളിലും ഉല്പാദിപ്പിക്കുന്ന വിവിധ തരം ഈന്തപ്പഴങ്ങൾ വില്പനക്കായി നഗരിയിൽ എത്തും. ഹലാവി, മസാഫത്തി, മെഡ്‌ജൂൾ എന്നിവയുൾപ്പെടെയുള്ള...

Read More >>
#TouristSpot | സൗദി അറേബ്യ ഇനി ചൈനീസ് വിനോദ സഞ്ചാരികളുടെ കേന്ദ്രം

Jun 25, 2024 08:17 PM

#TouristSpot | സൗദി അറേബ്യ ഇനി ചൈനീസ് വിനോദ സഞ്ചാരികളുടെ കേന്ദ്രം

രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ മൂന്നാമത്തെ വലിയ ഉറവിടമാണ് ചൈന. അവിടെ നിന്നുള്ള വിനോദസഞ്ചാരികളെ സ്വീകരിക്കാൻ എല്ലാ സൗകര്യങ്ങളും...

Read More >>
#heat | സൗദിയിൽ അടുത്ത ആഴ്ച ചൂട് കൂടുന്നതിന് സാധ്യത; ദമാം ഇന്ത്യൻ സ്കൂളിലെ ക്ലാസുകൾ ഓൺലൈനാക്കി

Jun 23, 2024 04:39 PM

#heat | സൗദിയിൽ അടുത്ത ആഴ്ച ചൂട് കൂടുന്നതിന് സാധ്യത; ദമാം ഇന്ത്യൻ സ്കൂളിലെ ക്ലാസുകൾ ഓൺലൈനാക്കി

പച്ചക്കറികളും ഇലക്കറികളുമൊക്കെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണെന്ന് ആരോഗ്യമന്ത്രാലയം...

Read More >>
#cybersecurity | ആ​ഗോ​ള സൈ​ബ​ർ സു​ര​ക്ഷാ റാ​ങ്കി​ങ്ങി​ൽ സൗ​ദി അ​റേ​ബ്യ ഒ​ന്നാം സ്ഥാ​ന​ത്ത്

Jun 22, 2024 04:20 PM

#cybersecurity | ആ​ഗോ​ള സൈ​ബ​ർ സു​ര​ക്ഷാ റാ​ങ്കി​ങ്ങി​ൽ സൗ​ദി അ​റേ​ബ്യ ഒ​ന്നാം സ്ഥാ​ന​ത്ത്

അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത പ്ര​ക​ട​മാ​ക്കി​ക്കൊ​ണ്ട് 40 ല​ധി​കം രാ​ജ്യ​ങ്ങ​ളു​മാ​യി എ​ൻ.​സി.​എ സൈ​ബ​ർ സു​ര​ക്ഷാ...

Read More >>
#saudiheat | ഇതെന്ത് മറിമായം! ഒന്ന് കാറിൽ മറന്നുവെച്ചതാ, തനിയെ ട്രേയിലിരുന്ന് 'പുഴുങ്ങി' മുട്ട; വീഡിയോ വൈറല്‍

Jun 21, 2024 04:42 PM

#saudiheat | ഇതെന്ത് മറിമായം! ഒന്ന് കാറിൽ മറന്നുവെച്ചതാ, തനിയെ ട്രേയിലിരുന്ന് 'പുഴുങ്ങി' മുട്ട; വീഡിയോ വൈറല്‍

ഇപ്പോഴിതാ കാറില്‍ മറുന്നുവെച്ച മുട്ടകള്‍ ചൂടേറ്റ് പുഴുങ്ങി കിട്ടിയതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍...

Read More >>
Top Stories

News Roundup