മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിലെ മവേല മേഖലയിൽ കെട്ടിടത്തിൽ തീപിടിത്തം.
അപ്പാർട്മെൻറുകൾ അടങ്ങിയ കെട്ടിടത്തിനാണ് ശനിയാഴ്ച അർധരാത്രിയോടെ തീപിടിച്ചത്.
സിവിൽ ഡിഫൻസ് കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ച് തീയണച്ചു. ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ആർക്കും പരിക്കില്ലാതെ തീയണക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.
തെക്കൻ മബേല മേഖലയിലെ അപ്പാർട്മെൻറിൽ മാർച്ച് 29നുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചിരുന്നു.