ദുബായിലെ സ്വിമ്മിങ് പൂളില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ദുബായ് : മലയാളി യുവാവിനെ ദുബായിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കാസര്‍കോട് ചെങ്കള സ്വദേശി അജീര്‍ പാണൂസാണ് (അബ്‍ദുല്‍ അജീര്‍ – 41) മരിച്ചത്. ശനിയാഴ്‍ച ഉച്ചയോടെയായിരുന്നു സംഭവം.

ദുബായ് ശൈഖ് പാലസിലെ ജീവനക്കാരനായിരുന്ന അദ്ദേഹത്തിന് നീന്തല്‍കുളത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മരണം സംഭവിച്ചതാണെന്നാണ് വിവരം.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

മൃതദേഹം ബര്‍ദുബൈ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം റാഷിദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ – ഫര്‍സാന, മകള്‍ – ഫില ഫാത്തിമ. അജീറിന്റെ സഹോദരന്‍ ഹാരിസ് പാണൂസ് ഈ വര്‍ഷം ജനുവരിയില്‍ ദുബായില്‍ വെച്ച് മരണപ്പെട്ടിരുന്നു.

മറ്റ് സഹോദരങ്ങള്‍ – സാജിദ്, അബ്‍ദുല്‍ റഹ്‍മാന്‍, സുഫൈര്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *