തൊട്ടിൽപാലം സ്വദേശി ബഹ്​റൈനിൽ മരിച്ചു

മനാമ : കോഴിക്കോട്​ തൊട്ടിൽപാലം സ്വദേശി ഹൃദയാഘാതം മൂലം ബഹ്​റൈനിൽ മരിച്ചു.

ഇല്ലത്ത്​ പോക്കറിന്റെ  മകൻ ഇല്ലത്ത്​ അബ്​ദുല്ല (52)യാണ് മരണപെട്ടത്‌.

35 വർഷമായി  ഡ്രൈവറായി ജോലി ചെയ്​തുവരികയായിരുന്നു.

അടുത്ത ദിവസം നാട്ടിലേക്ക്​ പോകാനിരിക്കെയായിരുന്നു മരണം.

ശാരീരിക അസ്വസ്​ഥത അനുഭവപ്പെട്ടതിനെതുടർന്ന്​  ശൈഖ്​ സൽമാൻ ഹെൽത്​ സെൻററിൽ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതിനെതുടർന്ന്​  കിംഗ്​ ഹമദ് ഹോസ്​പിറ്റലിലേക്ക്​ മാറ്റുകയും ചെയ്തു.

നാട്ടിലേക്ക്​ കൊണ്ടുപോകാനുളള ശ്രമങ്ങൾ നടക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

മാതാവ്​ ഫാത്തിമ (പാത്തു). ഭാര്യ: നുസൈബ തൂണേരി. മക്കൾ: നുഫൈൽ, ഫിദ ഫജർ, നാഫിദ്. സഹോദരങ്ങൾ: മുനീർ, സുബൈർ (ബഹ്​റൈൻ), ജമീല, സുലൈഖ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *