മനാമ : ദേശീയ ദിനവും രാജാവിന്റെ സ്ഥാനാരോഹണ വാര്‍ഷികവും പ്രമാണിച്ച് ബഹ്റൈനില്‍ അവധി പ്രഖ്യാപിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.
എല്ലാ ഗവണ്മെന്റ് മന്ത്രാലയങ്ങള്‍ക്കും ഡയറക്ടറേറ്റുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 16, 17 തീയതികളില്‍ അവധിയായിരിക്കും.