സ്കൂളുകൾ 30 ന് ഭാഗികമായി തുറക്കും; താൽപര്യമില്ലാത്താവർക്ക് ഇലേണിങ് തിരഞ്ഞെടുക്കാം

അബുദാബി : 6 മാസത്തെ ഇടവേളയ്ക്കുശേഷം ഈ മാസം 30ന് അബുദാബിയിലെ സ്കൂളുകൾ തുറക്കും.

കോവിഡ് ജാഗ്രതയിൽ മാർച്ച് 5ന് അടച്ച സ്കൂളുകൾ ഈ മാസാവസാനം തുറക്കാൻ അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അനുമതി നൽകുകയായിരുന്നു.

എന്നാൽ ആരോഗ്യ സുരക്ഷയിൽ വിട്ടുവീഴ്ച ഉണ്ടാകരുതെന്ന്  മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

തെർമൽ സ്കാൻ സ്ഥാപിച്ച് വിദ്യാർഥികളുടെയും അധ്യാപകരുടെയും ശരീരോഷ്മാവ് പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കണം.

സാമൂഹിക അകലം പാലിച്ചു മാത്രമേ ക്ലാസിൽ വിദ്യാർഥികളെ ഇരുത്താവൂ. സമയബന്ധിതമായി ക്ലാസുകളും ശുചിമുറികളഉം അണുവിമുക്തമാക്കണം.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ഒരാഴ്ച ക്ലാസിലെത്തുന്ന വിദ്യാർഥികൾക്ക് അടുത്ത ആഴ്ച ഇ–ലേണിങ് എന്ന രീതിയാണ് ഭൂരിഭാഗം സ്കൂളുകളും അവലംബിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

6 മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികളാണ് ഈ മാസം 30 മുതൽ സ്കൂളിലെത്തുക. അകലം പാലിച്ച് ഇരുത്തേണ്ടതിനാൽ ഒരു ക്ലാസിലെ 10 മുതൽ 15 വരെ  വിദ്യാർഥികളെ മാത്രമേ സ്കൂളിലേക്കു വിളിക്കൂ.

ശേഷിച്ച കുട്ടികൾ ഇതേസമയത്ത് ഇ–ലേണിങിലൂടെ ക്ലാസിൽതുടരുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അബുദാബി സൺറൈസ് സ്കൂളിലെ ‍വൈസ് പ്രിൻസിപ്പൽ ഷീല ജോൺ പറഞ്ഞു.

പ്രൈമറി ക്ലാസുകളിലെ കുട്ടികളെ സെപ്റ്റംബർ മൂന്നാംവാരവും കെജി1, കെജി2 ക്ലാസുകളിലെ കുട്ടികളെ ഒക്ടോബറിലുമാണ് സ്കൂളിലേക്ക് പ്രവേശിപ്പിക്കുകയെന്നും പറഞ്ഞു.

ഇതേസമയം സ്കൂളിലേക്ക് മക്കളെ വിടാൻ താൽപര്യമില്ലാത്ത രക്ഷിതാക്കൾക്ക് ഇലേണിങ് തിരഞ്ഞെടുക്കാൻ അഡെക് അനുവാദം നൽകിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *