കേരളത്തിലേക്കുള്ള നിരക്കിൽ വൻ കുറവുമായി എയർ ഇന്ത്യ

അബുദാബി :  ദുബായിൽനിന്ന് എയർഇന്ത്യ വിമാനത്തിൽ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ കുറവ്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കു നികുതി ഉൾപ്പെടെ 310 ദിർഹമാണ് കുറഞ്ഞ നിരക്ക്.

30 കിലോ ബാഗേജും ഡ്യൂട്ടി ഫ്രീ സാധനങ്ങൾ അടക്കം 8 കിലോ ഹാൻഡ് ബാഗേജും അനുവദിക്കും.

ഈ മാസം തുടക്കത്തിൽ 700 ദിർഹമുണ്ടായിരുന്ന വൺവേ നിരക്കാണ് പകുതിയായി കുറഞ്ഞത്. ബിസിനസ് ക്ലാസ്സിനു 1230 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്.

40 കിലോ ബാഗേജും 12 കിലോ ഹാൻഡ് ബാഗേജും കൊണ്ടുപോകാം. ഇക്കണോമി, ബിസിനസ് ക്ലാസ്സ് യാത്രകളിൽ ലാപ്ടോപും കയ്യിൽ കരുതാമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

മാർച്ച് 31 വരെ ഏതാണ്ട് ഇതേ നിരക്കു തുടരും. ഇന്ത്യ–യുഎഇ എയർ ബബ്ൾ കരാറനുസരിച്ച് തിങ്കളാഴ്ചകളിൽ ദുബായിൽനിന്ന് കൊച്ചിയിലേക്കും ഞായറാഴ്ചകളിൽ കൊച്ചിയിൽനിന്ന് ദുബായിലേക്കുമാണ് നിലവിൽ എയർ ഇന്ത്യ സർവീസുള്ളത്.

ബുധനാഴ്ചകളിൽ ദുബായിൽനിന്ന് കോഴിക്കോട്ടേക്കും വെള്ളിയാഴ്ചകളിൽ കോഴിക്കോടുനിന്ന് ദുബായിലേക്കും സർവീസുണ്ട്.

ദുബായിൽനിന്ന് തിരുവനന്തപുരത്തേക്കു ചൊവ്വാഴ്ചയും കണ്ണൂരിലേക്കു ഞായറാഴ്ചകളിലുമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

ഇവിടങ്ങളിൽ നിന്ന് എയർഇന്ത്യയിൽ മടക്ക യാത്രയില്ല. തിരുവനന്തപുരത്തേക്ക് ഡ്രീംലൈനർ വിമാനമാണ് സർവീസ് നടത്തുന്നത്. 18 ബിസിനസ് ക്ലാസ്സും 235 ഇക്കണോമി ക്ലാസ്സും അടക്കം 253 പേർക്കു രാജകീയമായി യാത്ര ചെയ്യാം.

ദുബായിൽനിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് ആർടി പിസിആർ ടെസ്റ്റ് നിർബന്ധമിെല്ലന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.

ഷാർജയിൽനിന്ന് എയർ അറേബ്യയും റാസൽഖൈമയിൽനിന്ന് സ്പൈസ് ജെറ്റും 300–350 ദിർഹത്തിന് കേരള സെക്ടറിലേക്കു വിമാനടിക്കറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *