ഒമാനില്‍ ബാച്ചിലേഴ്സിന്റെ താമസസ്ഥലത്തിന് നിയന്ത്രണങ്ങള്‍

മസ്‌ക്കറ്റ്: ഒമാനില്‍ വിദേശികളായ ബാച്ചിലേഴ്സിന്റെ താമസസ്ഥലത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. റൂമുകള്‍ പങ്കിട്ടു തമാമസിക്കുന്നതിനാണ് മസ്‌കറ്റ് നഗരസഭ നിയന്ത്രണം ഏര്‍പെടുത്തുന്നത്. വാടക കരാര്‍ രെജിസ്റ്റര്‍ ചെയ്യാതെ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കിയാല്‍ കെട്ടിട ഉടമകള്‍ പിഴ നല്‍കേണ്ടി വരുമെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

കുടുംബങ്ങള്‍ കൂടുതലായി താമസിച്ചു വരുന്ന സ്ഥലങ്ങളില്‍, വിദേശികളായ ബാച്ചലേഴ്സുമാരുടെ താമസം ഉണ്ടാക്കുന്ന പ്രയാസങ്ങള്‍ക്കെതിരെയുള്ള പരാതിയിന്‍മേലാണ് കോടതി ഉത്തരവ്. ബാച്ചിലേഴ്സ് കൂടുതലായി താമസിച്ചു വരുന്ന സീബ്, മൊബെയിലാ, ഗുബ്ര, ഹാമറിയ, ദാര്‍സൈത്, മത്ര തുടങ്ങിയ സ്ഥലങ്ങളില്‍ നഗര സഭ അധികൃതര്‍ പരിശോധന നടത്തിയിരുന്നു.

ബാച്ചിലേഴ്സ് ആയ താമസക്കാര്‍ക്ക് നഗര സഭയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ , കുടുംബങ്ങള്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളില്‍ വീട് നല്‍കുവാന്‍ ഈ ഉത്തരവ് മൂലം സാധിക്കുകയില്ല.

ബോഷര്‍ , മ്‌ബെല , അമിറാത് എന്നിവിടങ്ങളില്‍ ബാച്ചിലേഴ്‌സിന്റെ താമസത്തിനായി ഹൗസിംഗ് കോംപ്ലക്‌സുകള്‍ പണിയുവാനുള്ള പദ്ധതി മസ്‌കറ്റ് നഗരസഭ കഴിഞ്ഞ വര്‍ഷം ആലോചിച്ചിരുന്നു, അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും സാലിം മൊഹമ്മദ് അല്‍ ഗാമാറി പറഞ്ഞു. വാടക കരാര്‍ റജിസ്റ്റര്‍ ചെയ്യാതെ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുവാന്‍ പാടുള്ളതല്ല എന്ന നിയമവും നഗര സഭ കര്‍ശനമാക്കിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *