അടുത്തമാസം ഏഴുവരെ ദുബായ് ഗ്ലോബൽ വില്ലേജിൽ അറേബ്യൻ സാംസ്കാരിക മേള

 ‘ദുബായ് കൾചറിന്റെ’ ആഭിമുഖ്യത്തിൽ അടുത്തമാസം ഏഴുവരെ ഗ്ലോബൽ വില്ലേജിൽ അറേബ്യൻ സാംസ്കാരിക മേള.
പനയോലകൊണ്ടുള്ള ആഭരണങ്ങൾ, വട്ടികൾ, മെത്ത, മറ്റ് ഉൽപന്നങ്ങൾ, സുഗന്ധദ്രവ്യ ഉൽപാദനം, പാത്രങ്ങളിൽ വെള്ളികൊണ്ടുള്ള ചിത്രപ്പണികൾ, അറേബ്യൻ ഗാവ എന്നിവയെക്കുറിച്ചുള്ള ശിൽപശാലകൾക്ക്  വിദഗ്ധര്‍ നേതൃത്വം നൽകും. അൽ അയാല, അൽ ഹർബിയ, യോല, റാസ്ഫ നൃത്തങ്ങളും മറ്റു ലൈവ് ഷോകളും ഉണ്ടായിരിക്കും. സായിദ് വർഷാചരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി.  ഗ്ലോബൽ വില്ലേജ്, ദുബായ് അസോസിയേഷൻ ഓഫ് ഫോക് ആർട്, ദുബായ് ഹെറിറ്റേജ് ഡവലപ്മെന്റ് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് മേള.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *