കോവിഡ് ജാഗ്രതയുടെ ഭാഗമായി ബഹ്‌റൈനിലെ 2 സ്കൂളുകൾ താത്കാലികമായി അടച്ചു

മനാമ : കോവിഡ് ജാഗ്രതയുടെ ഭാഗമായി ബഹ്‌റൈനിലെ 2 സ്കൂളുകൾ ആരോഗ്യമന്ത്രാലയം താത്കാലികമായി അടപ്പിച്ചു.

അൽ റവാബി പ്രൈവറ്റ് സ്കൂൾ 21വരെയും ജാബർ ബിൻ ഹയ്യാൻ പ്രൈമറി സ്കൂൾ ഫോർ ബോയ്സ് 22 വരെയും അടച്ചിടാനാണ് നിർദേശം.

2 ഇടങ്ങളിലും ഈ കാലയളവിൽ ക്ലാസുകൾ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു.

കുട്ടികൾക്ക് ഓൺ‌ലൈൻ സംവിധാനത്തിൽ പഠന സൗകര്യം ഒരുക്കണമെന്ന് പൊതു‌ആരോഗ്യവിഭാഗം അസി.അണ്ടർസെക്രട്ടറി ഉത്തരവിട്ടു.

അടച്ചിട്ടശേഷം രോഗബാധ കണ്ടെത്തിയില്ലെന്ന് ആരോഗ്യ ഡയറക്ടറേറ്റ് ഉറപ്പിച്ചാൽ മാത്രമേ നിശ്ചിത തീയതിക്ക് ശേഷവും ഈ വിദ്യാലയങ്ങൾ തുറക്കാൻ പാടുള്ളൂ.

കോവിഡ് ബാധിച്ചവരും  സമ്പർക്കത്തിലാകുന്നവരും ക്വാറന്റീൻ പൂർത്തിയാക്കുകയും വേണം.

അണുബാധ ഇല്ലെന്ന് ഉറപ്പ് വരുത്താൻ വിദ്യാലയങ്ങൾ പൂർണമായി അണുനാശിനി പ്രയോഗിക്കണമെന്നും സ്കൂൾ തുറക്കും മുൻപ് ബന്ധപ്പെട്ട അധികാരികളിൽനിന്ന് അനുമതി നേടണമെന്നും നിർദേശമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *