ഡോക്ടർമാർക്ക് കോവിഡ് പരത്താൻ ശ്രമം: ഒരാൾ കസ്റ്റഡിയിൽ

മനാമ : ഡോക്ടർമാർക്ക് കോവിഡ് പരത്താൻ ശ്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. കോടതിയിൽ ഇയാളുടെ വിചാരണ ഉടൻ ആരംഭിക്കും.

പരിശോധിക്കുന്നതിനിടെ മാസ്ക്ക് ധരിക്കാതെ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും മുഖത്തേക്കു മനഃപൂർവം ചുമയ്ക്കുകയായിരുന്നു.

പരിശോധനയിൽ ഇയാൾക്ക് കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തി.

കോവിഡ് പരിശോധനാ കേന്ദ്രത്തിൽ എത്തിയ വ്യക്തിയാണ് ഇത്തരത്തിൽ പെരുമാറിയതെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഫെയ്സ് മാസ്ക്ക് മാറ്റിയശേഷം മനപ്പൂർവം ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും നേരെ ചുമയ്ക്കുകയായിരുന്നു.

ഉടൻ തന്നെ തന്റെ കൈകൊണ്ട് ആരോഗ്യപ്രവർത്തകരെ സ്പർശിക്കുകയും ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മറ്റുള്ളവർക്ക് മനപൂർവം രോഗം പടർത്താൻ ശ്രമിച്ചുവെന്ന കേസാണ് ഇയാൾക്കെതിരെ ചുമത്തിയത്.

മൂന്നു വർഷം വരെ തടവും പതിനായിരം ദിനാർ പിഴയും ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണിത്.

വേഗത്തിൽ അന്വേഷണം നടത്തി പ്രതിക്ക് ശിക്ഷ നൽകണമെന്ന് ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *