സഹപ്രവര്‍ത്തകരുടെ വഴികാട്ടിയും കൂട്ടുകാരനും…34 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിക്കുമ്പോള്‍ ആവ അബ്ദുള്ളയ്ക്ക് പറയാനുണ്ട് കയ്പും മധുരവും നിറഞ്ഞ ജീവിതാനുഭവങ്ങള്‍

ഷഫീക്ക് മട്ടന്നൂര്‍

മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസം…അതാരു ചില്ലറക്കാര്യമല്ല…ഒരായുസിന്റെ പകുതിയോളം ഉറ്റവര്‍ക്ക് വേണ്ടി പ്രവാസ ലോകത്ത് കഷ്ടപ്പെട്ടൊരു പ്രവാസിയുണ്ട്. വയനാട് സ്വദേശിയായ അബ്ദുള്ള തന്റെ 34 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഗള്‍ഫില്‍ അങ്ങോളമിങ്ങോളം ശാഖകളുള്ള തലാല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയിലെ ജീവനക്കാരും സന്തോഷത്തിലാണ്. ഇത്രയും കാലം ദുബായിലേ# ജോലി ചെയ്ത ആവ അബ്ദുള്ളയ്ക്ക് ശിഷ്ടകാലം കുടുംബത്തോടൊപ്പം കഴിയാമല്ലോ എന്നോര്‍ത്താണ് കൂടെ ജോലി ചെയ്യുന്നവര്‍ സന്തോഷിക്കുന്നത്. 1978ല്‍ ഇന്നത്തെ തലാല്‍ സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പിന്റെ സാരഥികളായ ഏലാങ്കോട്ടെ പാലോര്‍ത്ത്കണ്ടി തറവാട്ടിലെ ബാലിയില്‍ മുഹമ്മദ്, യൂസുഫ് എന്നിവരുടെ വീട്ടില്‍ ജോലി അന്വേഷിച്ചെത്തുകയായിരുന്നു. കൂലി പണിക്കാരനായ പിതാവിന്റെ ജോലി കൊണ്ട് കുടുംബത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കാലത്താണ് ആവ അബ്ദുല്ലയുടെ ജോലിയന്വേഷണം.

Loading...

കുട്ടിന്റവിട അഹമ്മദ് ഹാജിയുടെ വീട്ടിലും ഓഫീസിലുമായി ജോലി ചെയ്തു വന്ന അബ്ദുള്ളയ്ക്ക് അവിടെ നിന്നാണ് ആവ എന്ന ഒാമനപ്പേര് വീണത്. അത് ആവ അബ്ദുള്ള എന്നായി മാറി. ഇപ്പോള്‍ എല്ലാവരും ആവ എന്നാണ് വിളിക്കാറ്. ഒടുവില്‍ 1984ല്‍ ആണ് ആവ അബ്ദുള്ളയുടെ തലവര മാറുന്നത്്. നാട്ടിലെ ജോലി കൊണ്ട് കുടുംബത്തിന് മുന്നേറാന്‍ കഴിയാത്ത സ്ഥിതിയില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് തലാല്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ആദ്യ ബ്രാഞ്ച് ദേര ഫ്രിജ് മുറാറില്‍ തുറക്കുന്നത്. അവിടേക്ക് ആവക്ക് ഒരു വിസ തരപ്പെടുത്തുകയായിരുന്നു. അവിടെ വച്ച് ആവയില്‍ അബ്ദുള്ളയുടെ തലവര മാറി.

തലാല്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഓള്‍ ഇന്‍ ഓള്‍ ആണ് അബ്ദുള്ള എന്ന് വേണം പറയാന്‍. എല്ലാ തസ്തികകളിലും ജോലിയെടുത്ത അബ്ദുല്ലയ്ക്ക് 1999ല്‍ തലാല്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ 11ാമത്തെ ശാഖ ദേര യൂസുഫ് ബക്കര്‍ റോഡില്‍ തുറക്കുമ്പോള്‍ അവിടേക്ക് സ്ഥലം മാറ്റം ലഭിക്കുകയായിരുന്നു. പുതുതായി ജോലിക്കെത്തുന്ന ജീവനക്കാര്‍ക്കെല്ലാം ട്രെയിനിങ് നല്‍കുന്നത് ആവയാണ്. അവര്‍ക്കെല്ലാം പെരുത്തിഷ്ടമാണ് ആവ അബ്ദുളളയെ…അതാണ് ഏറ്റവും വലിയ സമ്പാദ്യമെന്നും ആവ അബ്ദുള്ള പറയുന്നു.

ആവ ആബ്ദുല്ല സഹപ്രവര്‍ത്തകരോടൊപ്പം

വയനാട് തേറ്റമല യുപി സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അബ്ദുല്ല ദാരിദ്ര്യത്തിന്‍രെ കാഠിന്യം മൂലം വിദ്യാഭ്യാസം മതിയാക്കുകയായിരുന്നു. റസിയയാണ് അബ്ദുല്ലയുടെ ഭാര്യ. പുത്തൂര്‍ പിലാവുള്ളതില്‍ ഖദീജയുടെ മകള്‍ റസിയയെ ആദ്യമായി ആവ കാണുന്നത് ഒരു സല്‍ക്കാരത്തിനിടയിലാണ്. അന്ന് ഇഞ്ഞ് ഇവളെ കെട്ടണം ആവേ എന്ന് ഹജ്ജുമ്മ പറഞ്ഞതായി ആവ ഓര്‍ക്കുന്ന. വര്‍ഷങ്ങള്‍ക്ക് ശേഷം റസിയ ആവയുടെ ജീവിത പങ്കാളിയായി. ഫസീലയാണ് ആവയുടെ ഏക മകള്‍.

തലാല്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ കാരണവരാണ് പടിയിറങ്ങുന്നത്. ആവ തനിക്ക് മൂത്ത ജ്യേഷ്ട സഹോദരനെ പോലെയാണെന്നാണ് സൂപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ കെ.പി യൂസുഫ് പറയുന്നത്.

ഇത് വരെയുള്ള പ്രവാസ ജീവിതത്തില്‍ താന്‍ സന്തോഷവാനാണെന്നും എല്ലാവരോടും ഒരുപാട് നന്ദിയുടണ്ടെന്നും അറിയിച്ച ആവ അബ്ദുള്ള 34 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിക്കുകയാണ്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *